Trending Now

ആശ്രിത സഹായധനം നല്‍കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

 

കോന്നി വാര്‍ത്ത ഡോട്ട് കോം ” പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആദ്യ നടപടിയായി സാക്ഷരതാ മിഷന്‍ മുന്‍ പ്രേരക്കിന്റെ കുടുംബത്തിന് മരണാനന്തര സാമ്പത്തിക സഹായം വിതരണം ചെയ്തു.

പ്രേരക്മാരുടെ കുടുംബത്തിന് സംസ്ഥാന സാക്ഷരതാ മിഷന്‍ മരണാനന്തര സഹായമായി നല്‍കുന്ന 75,000 രൂപയാണ് കൈമാറിയത്. മരണപ്പെട്ട കെ.ശിവരാജന്റെ ഭാര്യ അബ്ജ ചെക്ക് ഏറ്റുവാങ്ങി. ആറന്മുള ഗ്രാമപഞ്ചായത്തിലെ എഴിക്കാട് കോളനി വിദ്യകേന്ദ്രത്തിലെ പ്രേരക്കായിരുന്നു കെ. ശിവരാജന്‍. 21 വര്‍ഷം സാക്ഷരതാ മിഷന്‍ പ്രേരക്കായി പ്രവര്‍ത്തിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒക്ടോബര്‍ 22 ന് മരണപ്പെട്ടു. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് ശിവരാജന്റെ കുടുംബം.