കോന്നി വാര്‍ത്ത ഡോട്ട് കോം / കൊല്ലം ബ്യൂറോ
ക്രിസ്തുമസ്-പുതുവത്സരത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനകള്‍ കൊല്ലം ജില്ലയില്‍ ശക്തമാക്കി. പകല്‍ സമയങ്ങളില്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചും രാത്രികാലങ്ങളില്‍ മൊത്തകച്ചവട മത്സ്യ വിപണന കേന്ദ്രങ്ങളിലും പരിശോധന നടത്തി. തേവലക്കര, നീണ്ടകര ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ പഴകിയ മത്സ്യം കണ്ടെടുത്ത് നശിപ്പിച്ചു.
രാത്രികാല പരിശോധനകളില്‍ ഫോര്‍മാലിന്‍, അമോണിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദ പരിശോധനകള്‍ക്കായി സാമ്പിള്‍ സര്‍ക്കാര്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചു. ചവറ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അഞ്ജു, കരുനാഗപ്പള്ളി ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അനീഷ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.
കൊല്ലം ജില്ലാ കല്ടറുടെ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷ, ലീഗല്‍ മെട്രോളജി, റവന്യൂ വിഭാഗം എന്നിവയുടെ നേതൃത്തിലുള്ള സംയുക്ത പരിശോധനയും നടത്തിവരുന്നു. ജനുവരി അഞ്ചുവരെ സംയുക്ത സ്‌ക്വാഡിന്റെ പരിശോധന നടക്കുമെന്ന്കൊല്ലം ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി ബി ദിലീപ് അറിയിച്ചു.