പഠിച്ചു കഴിഞ്ഞാൽ പണി ഉറപ്പ്. ഉടൻ പഠിക്കൂ UK – CPD Approved Caregiver കോഴ്സ്സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

സന്നിധാനത്ത് തെര്‍മല്‍ സ്‌കാന്‍ പരിശോധന ശക്തം

 

ശരണംവിളികള്‍ക്കൊപ്പം കോവിഡ് ജാഗ്രതയുടെ കാഴ്ചകളാണ് ശബരിമല സന്നിധാനത്തെങ്ങും. പ്രതിരോധ നടപടിയുടെ ഭാഗമായി തീര്‍ഥാടകര്‍ക്ക് മാത്രമല്ല സന്നിധാനത്ത് വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കും തെര്‍മല്‍ സ്‌കാന്‍ പരിശോധന കര്‍ശനമായാണ് നടപ്പാക്കുന്നത്.
സന്നിധാനത്ത് ജോലി ചെയ്യുന്ന പൊലീസ് അടക്കമുള്ള വിവിധ വകുപ്പുകള്‍ തങ്ങളുടെ ജീവനക്കാരെ ദിവസവും തെര്‍മല്‍ സ്‌കാന്‍ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
കൂടാതെ കടകളിലെ ജീവനക്കാര്‍, വിശുദ്ധിസേന അടക്കമുള്ള ശുചീകരണ വിഭാഗത്തിലുള്ള തൊഴിലാളികള്‍ എന്നിവരെയും തെര്‍മല്‍ സ്‌കാന്‍ പരിശോധന നടത്തുന്നുണ്ട്. തന്ത്രി മഠത്തിന് മുന്നിലും പോലീസ് മെസ്, ഗവ. ആശുപത്രി, സ്റ്റാഫ് ഗേറ്റ്, നടപന്തലിലെ പ്രധാന കവാടം തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടക്കുന്നുണ്ട്. 24 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് നെഗറ്റീവായ സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവരെയും നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിന്നുള്ള കോവിഡ് ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയവരെയും മാത്രമാണ് സന്നിധാനത്തേക്ക് കയറ്റി വിടുന്നത്.

ശബരിമലയില്‍ ദര്‍ശനം നടത്തി

കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍സ് (കെ.എസ്.ഐ.എന്‍.സി)എംഡി എന്‍. പ്രശാന്ത്, റോഡ് സേഫ്റ്റി കമ്മീഷണര്‍ ഡോ. ബി അശോക് എന്നിവര്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തി. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ പമ്പയിലെത്തിയ നാലുപേരടങ്ങുന്ന സംഘം 10 മണിക്കാണ് സന്നിധാനത്ത് എത്തിയത്. ദര്‍ശനത്തിന് ശേഷം തന്ത്രിയെയും സന്ദര്‍ശിച്ചു. തുടര്‍ന്ന് പതിനൊന്നരയോടെ പമ്പയിലേക്ക് മടങ്ങി