Trending Now

ചൈനാക്കാരും , വിയറ്റ്നാംകാരും ,വത്തിക്കാന്‍കാരും , മോസ്കോക്കാരും കോന്നിയില്‍ വോട്ട് രേഖപ്പെടുത്തും

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഡിസംബര്‍ 8 നു കോന്നിയില്‍ ചൈനാക്കാരും , വിയറ്റ്നാംകാരും ,വത്തിക്കാന്‍കാരും , മോസ്കോക്കാരും കോന്നിയില്‍ വോട്ട് രേഖപ്പെടുത്തും . പേര് കൊണ്ട് വ്യെതസ്ഥത നിറഞ്ഞ ഈ സ്ഥലങ്ങള്‍ കോന്നിയുടെ ഹൃദയങ്ങള്‍ ആണ് . കോന്നി ടൌണിനോട് ചേര്‍ന്ന രണ്ടു വാര്‍ഡുകള്‍ ആണ് ചൈനാ മുക്കും , വിയറ്റ്നാമും , വത്തിക്കാനും മോസ്കോയും വകയാര്‍ മേഖലയിലാണ് .
ചൈനാ മുക്കിന്‍റെ പേര് മാറ്റണം എന്നുള്ള ആവശ്യം ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു .ഇന്ത്യയും ചൈനയും തമ്മില്‍ ഉള്ള സംഘര്‍ഷ സാധ്യത കണക്കില്‍ എടുത്ത് ചൈനാ മുക്ക് എന്ന പേര് മാറ്റണം എന്നുള്ള ആവശ്യം പഞ്ചായത്തില്‍ രേഖാമൂലം വൈസ് പ്രസിഡന്‍റായിരുന്ന പ്രവീണ്‍ പ്ലാവിള നല്‍കിയിരുന്നു .വിയറ്റ്നാമും ചൈനാ മുക്കും ഒരു കാലത്ത് ഇടത് പക്ഷ പ്രവര്‍ത്തകരുടെ സജീവ സ്ഥലമായിരുന്നു . വകയാറിലെ നിരവധി ആളുകള്‍ വത്തിക്കാനിലും മോസ്കോയിലും ഉള്ളതിനാല്‍ ആ ദേശത്തിന് ആ പേര് കൈവന്നു .

കോന്നിയില്‍ എല്ലാ പാര്‍ട്ടികളുടെയും പ്രചരണം സജീവമാണ് . വാര്‍ഡ് തലത്തിലെ വാശിയും വീറും അല്‍പ്പം കുറവാണ് എന്നു മാത്രം . എല്‍ ഡി എഫ് ,യു ഡി എഫ് ,എന്‍ ഡി എ യുടെ സ്ഥാനാര്‍ഥികള്‍ എല്ലാ വീടുകളും പല പ്രാവശ്യം സന്ദര്‍ശിച്ചു വോട്ട് ഉറപ്പാക്കി .
വരുന്നവര്‍ക്ക് എല്ലാം വോട്ട് എന്നു തലകുലുക്കി വോട്ടര്‍ പറയുന്നു .ആ മനസ്സില്‍ ഒരുചിത്രം ഉണ്ട് . അതിനെ അവര്‍ ” കുത്തൂ “.

ശ്രീലങ്കന്‍ തമിള്‍ വംശജര്‍ ഏറെ ഉള്ള ഗവിയും ,ജില്ലയില്‍ തമിള്‍ മക്കള്‍ ഏറെ ഉള്ള മൂന്നു വാര്‍ഡുകളില്‍ തമിള്‍ ഭാഷയില്‍ തന്നെ പോസ്റ്റര്‍ പ്രചരണം ഉണ്ട് .

error: Content is protected !!