കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് വിലയിരുത്തി.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിശീലനങ്ങളില്‍ ജില്ലാ കളക്ടര്‍ പങ്കെടുത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
പരിശീലന പരിപാടിയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനത്തെ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ കളക്ടര്‍ നല്‍കുകയും അവരോട് സംവദിക്കുകയും ചെയ്തു. കൂടാതെ മല്ലപ്പള്ളി ബ്ലോക്കിലെ കൗണ്ടിംഗ് സ്റ്റേഷന്‍, സ്‌ട്രോംഗ് റൂം എന്നിവയും കളക്ടര്‍ സന്ദര്‍ശിച്ചു.
കോയിപ്രം ബ്ലോക്കിലെ ഇ.വി.എം മെഷീനുകള്‍ സൂക്ഷിക്കുന്ന സ്ഥലവും, കൗണ്ടിംഗ് മെഷീന്‍ സ്ഥലവുമായ പുല്ലാട് ശ്രീ വിവേകാനന്ദ ഹൈ സ്‌കൂള്‍ എന്നിവിടങ്ങളും കളക്ടര്‍ സന്ദര്‍ശിച്ചു. മല്ലപ്പള്ളി റിട്ടേണിംഗ് ഓഫീസര്‍ എം.പി.ഹിരണ്‍, കോയിപ്രം എആര്‍ഒ കെ.ബി.അജയ്‌ഘോഷ് എന്നിവര്‍ പങ്കെടുത്തു. പന്തളം എന്‍.എസ്.എസ് കോളജ്, പന്ത്‌ളം, പറക്കോട് ബ്ലോ്ക്ക് പഞ്ചായത്തുകളിലും ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു.