അതിതീവ്രമഴ മുന്നറിയിപ്പ്: പത്തനംതിട്ടയില്‍ എന്‍.ഡി.ആര്‍.എഫ് സംഘമെത്തി

 

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയതിനേ തുടര്‍ന്ന് മുന്‍ കരുതലെന്ന നിലയില്‍ പതിനാറംഗ എന്‍.ഡി.ആര്‍.എഫ് ജില്ലയിലെത്തി. ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഇവരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ചെന്നൈ ആര്‍ക്കോണത്തു നിന്നെത്തിയ പതിനാറംഗ സംഘത്തിന്റെ ടീം കമാന്‍ഡര്‍ മഹാവീര്‍ സിംഗാണ്. സബ് ടീം കമാന്‍ഡര്‍ ടി.രാജു. മൂന്നു റബര്‍ ഡിങ്കി ഉള്‍പ്പടെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളുമായാണ് സംഘം എത്തിയിട്ടുള്ളത്.