കോന്നി: തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ രൂപപ്പെട്ടിട്ടുള്ള ആഭ്യന്തര പ്രശ്നങ്ങൾ മുന്നണിക്കുള്ളിൽ രൂക്ഷമാകുന്നു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിലെ മുന്നണി താൽപര്യങ്ങൾ വേണ്ടത്ര പരിഗണിച്ചിരുന്നില്ലെന്ന നേതൃത്വങ്ങളുടെ പരാതി നിലനിൽക്കുന്നതിനിടെയാണ് പ്രധാന ഘടക കക്ഷിയായ സി പി ഐക്ക്
നേരിടേണ്ടി വന്ന വലിയ തിരിച്ചടി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
സി പി ഐയുടെ കൈവശമുള്ള ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിൽ മുന്നണിയിൽ നിന്നും മുമ്പ് പുറത്താക്ക പ്പെട്ട വ്യക്തിക്ക് സീറ്റ് നൽകിയതാണ് തർക്കങ്ങൾ രൂക്ഷമാക്കുന്നത്. മുമ്പ് അടൂർ പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയുമായി ബന്ധപ്പെട്ട പാർട്ടി വിട്ട കോന്നിയൂർ പികെയാണ് ഇവിടെ സ്ഥാനാർത്ഥി. അതും സ്വതന്ത്ര്യനായി നിൽക്കുന്ന പി കേയ്ക്കു സി പി ഐ എമ്മും , കോന്നി എം എൽ എ
കെയു ജനീഷ് കുമാറുമാണ് ചരട്ടിവലികൾ നടത്തിയത്.
സി പി ഐയില്‍ ഇതേ ഡിവിഷനിൽ മൽസരിക്കാൻ യോഗ്യയരായ നിരവധി പേരുള്ളപ്പോഴാണ് പി.കെയെകോൺഗ്രസിൽ നിന്നും പുറത്തെത്തിച്ച് ഇവിടെ സ്ഥാനാർത്ഥിയാക്കുന്നത്. സി പി ഐ യുടെ സ്വന്തം സീറ്റ് തട്ടിയെടുത്തതും, പാർട്ടിയെ തള്ളിപറഞ്ഞ വ്യക്തിക്ക് മൽസരിക്കാൻ അവസരം ഒരുക്കിയതും സി പി ഐ
പ്രദേശിക നേതൃത്വത്തേ അലോൽസരപ്പെടുത്തുന്നതിനുള്ള കാരണമായി.
പ്രാദേശികമായി നിരവധി പ്രവർത്തകർ ഉള്ളപ്പോൾ അവരേ ആരേയും പരിഗണിക്കാതേ പാർട്ടിയെ തള്ളി പറഞ്ഞ വ്യക്തിയെ സ്വതന്ത്ര്യനായി മൽസരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലയെന്നാണ് ഒരു വിഭാഗം പ്രവർത്തകർ പറയുന്നത്.
പാർട്ടിയുടെ ചിഹ്നം നഷ്ടപ്പെടുത്തി സി പി എം നേതൃത്വത്തിന്‍റെ താൽപര്യത്തിനു സിപിഐ ജില്ലാ നേതൃത്യം ഒത്താശ ചെയ്തു നൽകുകയായിരുന്നുവെന്നും ആരോപണം ഉണ്ട്.
അതിനിടെ സി പി എം മുമ്പ് വിജയിച്ചിരുന്ന വാര്‍ഡുകളിലെ സ്ഥാനാർത്ഥി നിർണ്ണയുമായി ബന്ധപെട്ട നിലനിൽക്കുന്ന തർക്കങ്ങളും വിഭിന്നതയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. അരുവാപ്പുലം, കോന്നി ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഇത് പാർട്ടിക്ക് ഏറെ തല
വേദന ഉയർത്തുക.
യു ഡി എഫിലും ഭിന്നത ഒഴിയുന്നില്ല. സ്ഥാനാർത്ഥിയാകാൻ കച്ചകെട്ടിയിരുന്നവരിൽ പലർക്കും സീറ്റ് ഇല്ലാത്തതായത് വിഭാഗിയതയ്ക്കു കാരണമാകുന്നുണ്ട്. ചില വാർഡുകളിൽ സീറ്റു കിട്ടാത്തവർ സ്വതന്ത്ര”രായും ‘ കളം മാറ്റിയും വരെ മൽസരത്തിനുണ്ട്. അരുവാപ്പുലം , കോന്നി ഗ്രാമ പഞ്ചായത്തുകളിലെ ചില വാർഡുകളിൽ വിജയം ഉറപ്പിച്ചു തന്നേയാണ് ബിജെപി പ്രവർത്തനം നടത്തുന്നത്.