
കോന്നി വാര്‍ത്ത ഡോട്ട് കോം : ആനയടി-പഴകുളം, കുരമ്പാല -കീരുകുഴി-ചന്ദനപ്പളളി-കൂടല്‍ റോഡിലെ പുനരുദ്ധാരണ പ്രവൃത്തികളോടനുബന്ധിച്ച് ചന്ദനപ്പള്ളി വലിയപളളിക്ക് സമീപമുളള കലുങ്ക് പൊളിച്ചു പണിയുന്നതിനാല്‍ ചന്ദനപ്പളളി കൂടല്‍ റോഡില്‍ ഇന്ന് (ഡിസംബര്‍ 1) മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ ഭാഗത്തുകൂടിയുളള വാഹനങ്ങള്‍ ഇലവുംമൂട്-കൊച്ചാലുംമൂട് റോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപ വിഭാഗം അടൂര്‍ കാര്യാലയം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു