Trending Now

കെ.എസ്.എഫ്.ഇയില്‍ ഗുരുതര സാമ്പത്തിക ക്രമക്കേട്: വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി

സംസ്ഥാനത്തെ 40 കെ.എസ്.എഫ്.ഇ ഓഫീസുകളിൽ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി . ചിട്ടി ഇടപാടുകളില്‍ ലക്ഷങ്ങളുടെ തിരിമറി ഉണ്ടെന്നുള്ള പരാതി നേരത്തെ വിജിലന്‍സിന് ലഭിച്ചു .വിജിലന്‍സ് നടത്തിയ രഹസ്യ അന്വേഷണത്തില്‍ പരാതിയിലെ പല കാര്യങ്ങളും സത്യമാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നു ശാഖകളില്‍ വിജിലന്‍സ് നേരിട്ടു പരിശോധന നടത്തി .

ആളെണ്ണം പെരുപ്പിച്ചു കാട്ടി ചില മാനേജർമാർ ചിട്ടികളിൽ വ്യാപക ക്രമക്കേട് നടത്തി .
‘ഓപ്പറേഷന്‍ ബ​ച​ത്​’ എന്ന പേരില്‍ ഉള്ള മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ല്‍​ തെ​ളി​വു​ക​ൾ ലഭിച്ചു .വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​ർ സു​ദേ​ഷ്​​കുമാറിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിവിധ ജില്ലകളില്‍ 40 ശാഖകളില്‍ ഒരേ സമയം വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത് .

പ്ര​തി​മാ​സം ര​ണ്ട്​ ല​ക്ഷം രൂ​പ വീ​തം ചി​ട്ടി​യി​ൽ നി​ക്ഷേ​പി​ക്കുന്ന ഇടപാടുകാരനെയും പ്ര​തി​മാ​സം വി​വി​ധ ചി​ട്ടി​ക​ളി​ലാ​യി ഒ​മ്പ​ത്​ ല​ക്ഷ​വും മറ്റൊരാള്‍ നാലര ലക്ഷവും നിക്ഷേപിക്കുന്നതായി കണ്ടെത്തി .ഇത് കള്ളപ്പണം വെളിപ്പിക്കുന്ന ഇടപാടുകള്‍ ആണെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ കരുതുന്നു . ചില ജീവനക്കാര്‍ 20 ചിട്ടി വരെ ബിനാമി പേരുകളില്‍ വിളിച്ചെടുത്തു . കള്ളപ്പണം വെളുപ്പിക്കാന്‍ ഈ ജീവനക്കാര്‍ കൂട്ട് നില്‍ക്കുന്നു എന്നും വിജിലന്‍സില്‍ പരാതി ലഭിച്ചിരുന്നു .

40 പേ​രു​ൾ​പ്പെ​ട്ട ചി​ട്ടി​യി​ൽ ഇരുപതോ ഇരുപത്തി അഞ്ചോ പേ​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി ന​റു​ക്കെ​ടു​പ്പ്​ ആ​രം​ഭി​ക്കു​ക​യും ബാ​ക്കി പേ​രു​ക​ൾ വ്യാ​ജ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യും അ​വ​രു​ടെ പ​ണം ത​ന​ത്​ ഫ​ണ്ടി​ൽ​നി​ന്ന്​ ഇ​തി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്നു​മാ​ണ്​ പരിശോധനയില്‍ കണ്ടെത്തി .

പൊ​ള്ള​ച്ചി​ട്ടി​ക​ളു​ടെ പേ​രി​ൽ കെ.​എ​സ്.​എ​ഫ്.​ഇ​യു​ടെ ത​ന​ത്​ ഫണ്ട് നഷ്ടപ്പെടുത്തുന്നു എന്നും വിജിലന്‍സ് കണ്ടെത്തി . വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിയ്ക്കും . ക്രമക്കേടിന് കൂട്ട് നില്‍ക്കുന്ന മുഴുവന്‍ ബ്രാഞ്ച് മാനേജര്‍മാര്‍ക്ക് എതിരെ നടപടി വേണം എന്നു വിജിലന്‍സ് ശുപാര്‍ശ കത്ത് നല്‍കും .ചില ജീവനകാരെ ഉടനടി സസ്പെന്‍റ് ചെയ്യണം എന്നും വിജിലന്‍സ് ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കും .
പരിശോധനയിലെ കൂടുതല്‍ വിവരങ്ങള്‍ വിജിലന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയില്ല

( ന്യൂസ് ഡെസ്ക് കോന്നി വാര്‍ത്ത ഡോട്ട് കോം )