Trending Now

കേരളത്തില്‍ ഇന്ന് 6028 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 6028 പേർക്ക് കോവിഡ്; 6398 പേർ രോഗമുക്തർ
* ചികിത്സയിലുള്ളവർ 67,831; മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകൾ

കേരളത്തിൽ വെള്ളിയാഴ്ച 6028 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂർ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം 393, കണ്ണൂർ 251, പത്തനംതിട്ട 174, കാസർഗോഡ് 138, വയനാട് 135, ഇടുക്കി 85 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 57,49,016 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വർക്കല സ്വദേശിനി ആനന്ദവല്ലി (64), നഗരൂർ സ്വദേശിനി സുഹറാ ബീവി (76), കടക്കാവൂർ സ്വദേശി സുരേഷ് (53), കൊല്ലം ആയൂർ സ്വദേശി അബ്ദുൾ ജബ്ബാർ (65), ക്ലാപ്പന സ്വദേശി താജുദ്ദീൻ (60), അമ്പനാട് സ്വദേശി ജലാലുദീൻ (56), തേവലക്കര സ്വദേശിനി ഐഷ കുഞ്ഞ് (72), ആലപ്പുഴ കനാൽ വാർഡ് സ്വദേശി സുഫികോയ (64), പുന്നപ്ര സ്വദേശി ടിനി (48), പേഴാപ്ര സ്വദേശിനി കല്യാണി (88), കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി രാജു (52), എറണാകുളം മേക്കാട് സ്വദേശി എം.ജെ. ജോൺ (68), കർഷക റോഡ് സ്വദേശി ടി.ജി. ഇഗ്നേഷിയസ് (72), തൃശൂർ എനമക്കൽ സ്വദേശി ആർ.എസ്. അമ്പൂട്ടി (73), എടക്കര സ്വദേശിനി വി.കെ. കമലാക്ഷി (79), ഒല്ലൂർ സ്വദേശി ടി.സി ദേവസി (79), കൈപമംഗലം സ്വദേശി അബ്ദുൾ അസീസ് (46), കാരയമുറ്റം സ്വദേശി ഹാരിഷ് കേശവ് (46), ദേശമംഗലം സ്വദേശിനി ശാരദ വാസുദേവൻ (63), പറവത്താനി സ്വദേശി സി.ടി. തോമസ് (69), പാലക്കാട് കേരളശേരി സ്വദേശിനി ആമിന (72), മലപ്പുറം പന്നിപ്പാറ സ്വദേശി പാച്ചൻ (72), കോഴിക്കോട് ബേപ്പൂർ സ്വദേശിനി സുശീല (72), ഫറോഖ് സ്വദേശി സുധാകരൻ (53), മൊടക്കല്ലൂർ സ്വദേശി രാജൻ (64), കണ്ണൂർ മട്ടന്നൂർ സ്വദേശി മുഹമ്മദ് അഷറഫ് (49), തളിയിൽ സ്വദേശി പങ്കജാക്ഷൻ (66), മുഴപ്പിലങ്ങാട് സ്വദേശി അബൂബക്കർ സിദ്ദിക് (59) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1997 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

രോഗം സ്ഥിരീകരിച്ചവരിൽ 105 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5213 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 654 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 996, കോഴിക്കോട് 641, തൃശൂർ 639, പാലക്കാട് 351, എറണാകുളം 387, കൊല്ലം 505, കോട്ടയം 420, ആലപ്പുഴ 392, തിരുവനന്തപുരം 285, കണ്ണൂർ 176, പത്തനംതിട്ട 118, കാസർഗോഡ് 126, വയനാട് 125, ഇടുക്കി 52 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

56 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 18, തിരുവനന്തപുരം 7, പാലക്കാട് 6, പത്തനംതിട്ട, കണ്ണൂർ 5 വീതം, മലപ്പുറം, കോഴിക്കോട്, വയനാട് 3 വീതം, കൊല്ലം, കാസർഗോഡ് 2 വീതം, കോട്ടയം, തൃശൂർ 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 611, കൊല്ലം 664, പത്തനംതിട്ട 137, ആലപ്പുഴ 824, കോട്ടയം 301, ഇടുക്കി 62, എറണാകുളം 545, തൃശൂർ 803, പാലക്കാട് 497, മലപ്പുറം 740, കോഴിക്കോട് 634, വയനാട് 151, കണ്ണൂർ 295, കാസർഗോഡ് 134 എന്നിങ്ങനേയാണ് പരിശോധനാഫലം നെഗറ്റീവായത്. 67,831 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,81,718 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,518 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,99,089 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 16,429 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2032 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കാഞ്ചിയാർ (കണ്ടെൻമെന്റ് സോൺ 1, 2 (സബ് വാർഡ്), പാലക്കാട് ജില്ലയിലെ അകത്തേത്തറ (6), എറണാകുളം ജില്ലയിലെ കാവലങ്ങാട് (സബ് വാർഡ് 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആകെ 557 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 174 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 153 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 38 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(കണ്ണംകോട്, അടൂര്‍) 2
2 പന്തളം
(തോന്നല്ലൂര്‍, പന്തളം) 3
3 പത്തനംതിട്ട
(വലഞ്ചുഴി, കുമ്പഴ, പത്തനംതിട്ട, വെട്ടിപ്രം, കണ്ണംകര) 8
4 തിരുവല്ല
(മണ്ണങ്കരചിറ, കുറ്റപ്പുഴ, തുകലശേരി, കാവുംഭാഗം, ചുമത്ര, അഴിയിടത്തുചിറ, മുത്തൂര്‍, പാലിയേക്കര) 17
5 ആനിക്കാട്
(നൂറോമാവ്, ആനിക്കാട്) 6
6 ആറന്മുള
(ഇടയാറന്മുള, ഇടശേരിമല, കുറിച്ചിമുട്ടം) 4
7 അരുവാപുലം
(ഊട്ടുപ്പാറ, ഐരവണ്‍) 3
8 അയിരൂര്‍
(കാഞ്ഞേറ്റുകര) 2
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ 1
11 ഏറത്ത്
(നെല്ലിമുകള്‍, വടക്കടത്തുകാവ്, കിളിവയല്‍, പുതുശേരിഭാഗം, ചാത്തന്നൂര്‍പുഴ) 10
12 ഏനാദിമംഗലം 1
13 ഇരവിപേരൂര്‍
(വളളംകുളം വെസ്റ്റ്) 2
14 ഏഴംകുളം
(അറുകാലിയ്ക്കല്‍ വെസ്റ്റ്, മാങ്കൂട്ടം, നെടുമണ്‍, കൈതപ്പറമ്പ്, ഏഴംകുളം, ഏനാത്ത്) 12
15 എഴുമറ്റൂര്‍ 1
16 കടമ്പനാട്
(മണ്ണടി, കടമ്പനാട്, തുവയൂര്‍) 6
17 കടപ്ര
(വളഞ്ഞവട്ടം, പരുമല) 4
18 കലഞ്ഞൂര്‍
(അതിരുങ്കല്‍, മുറിഞ്ഞകല്‍) 3
19 കല്ലൂപ്പാറ
(തുരുത്തിക്കാട്, കല്ലൂപ്പാറ) 4
20 കൊടുമണ്‍
(ഐക്കാട്, അങ്ങാടിക്കല്‍ സൗത്ത്) 2
21 കോയിപ്രം 1
22 കോന്നി
(ചെങ്ങറ, കുമ്മണ്ണൂര്‍, മങ്ങാരം, കൈതകുന്ന്, പയ്യനാമണ്‍, വട്ടക്കാവ്) 12
23 കൊറ്റനാട് 1
24 കോട്ടാങ്ങല്‍
(കുളത്തൂര്‍) 2
25 കോഴഞ്ചേരി
(കീഴുകര, കോഴഞ്ചേരി ഈസ്റ്റ്) 2
26 കുളനട
(മാന്തുക, കുളനട) 4
27 കുന്നന്താനം 1
28 മലയാലപ്പുഴ
(മലയാലപ്പുഴ, താഴം) 2
29 മല്ലപ്പളളി
(മല്ലപ്പളളി വെസ്റ്റ്, നെടുങ്ങാടപളളി) 3
30 മല്ലപ്പുഴശേരി
(നെല്ലിക്കാല) 2
31 മെഴുവേലി 1
32 മൈലപ്ര
(മൈലപ്ര) 3
33 നാറാണംമൂഴി 1
34 നാരങ്ങാനം
(കടമ്മനിട്ട, നാരങ്ങാനം) 3
35 നെടുമ്പ്രം
(നെടുമ്പ്രം) 4
36 നിരണം
(നിരണം നോര്‍ത്ത്, നിരണം) 2
37 ഓമല്ലൂര്‍
(പന്ന്യാലി) 4
38 പളളിക്കല്‍
(ചെറുപുഞ്ച, പാറക്കൂട്ടം, പളളിക്കല്‍) 9
39 പ്രമാടം
(മല്ലശേരി, പ്രമാടം) 2
40 പുറമറ്റം 1
41 റാന്നി 1
42 റാന്നി-പഴവങ്ങാടി 1
43 റാന്നി-പെരുനാട്
(റാന്നി-പെരുനാട്) 3
44 തണ്ണിത്തോട്
(തണ്ണിത്തോട്) 2
45 തോട്ടപ്പുഴശേരി
(ചിറയിറമ്പ്) 2
46 വടശേരിക്കര
(ചെറുകുളഞ്ഞി, മണിയാര്‍) 2
47 വളളിക്കോട്
(വാഴമുട്ടം ഈസ്റ്റ്, വി-കോട്ടയം, വളളിക്കോട്) 7
48 വെച്ചൂച്ചിറ
(വെണ്‍കുറുഞ്ഞി, വെച്ചൂച്ചിറ) 3
49 മറ്റ് ജില്ലക്കാര്‍ 1
ജില്ലയില്‍ ഇതുവരെ ആകെ 18510 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 14802 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 104 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ ഒന്‍പതു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 156 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 16504 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1893 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1706 പേര്‍ ജില്ലയിലും, 187 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി, എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 18
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 106
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 32
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 63
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 128
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 58
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 67
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 45
9 നെടുമ്പ്രം സിഎഫ്എല്‍ടിസി 34
10 മല്ലപ്പളളി സിഎഫ്എല്‍ടിസി 67
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 866
12 സ്വകാര്യ ആശുപത്രികളില്‍ 113
ആകെ 1597

ജില്ലയില്‍ 2970 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2576 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4244 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 259 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 198 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 9790 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 112007, 759, 112766.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 88936, 1396, 90332.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 2917, 161, 3078.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 3764, 25, 3789.
6 സി.ബി.നാറ്റ് പരിശോധന 234, 3, 237.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 208343, 2344, 210687.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1825 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4169 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1724 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.56 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.22 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 58 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 103 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1305 കോളുകള്‍ നടത്തുകയും, 13 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന്് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട് (കലക്കാട്ടുപടി റോഡില്‍ മാറമല ഭാഗം), പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് (ആലന്തുരുത്തി മുതല്‍ വാമനപുരം വരെ), കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് (പുളിയിലേത്തുപടി മുതല്‍ വടക്കേപറമ്പില്‍ ഭാഗം, വെണ്ണപ്പാറ കോളനി )പ്രദേശങ്ങളില്‍ നവംബര്‍ 20 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.