തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ്.കെ.മാണി വിഭാഗത്തിന് ടേബിള്‍ ഫാനും അനുവദിച്ചു . കേരള കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നമായ രണ്ടില ചിഹ്നം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് മരവിപ്പിച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ പി.ജെ.ജോസഫ് വിഭാഗവും ജോസ്.കെ.മാണി വിഭാഗവും രണ്ടില ചിഹ്നത്തിനായി അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ചിഹ്നം മരവിപ്പിച്ചത്.