സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേർപ്പെടുത്തി വിജ്ഞാപനമിറക്കി

 

സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേർപ്പെടുത്തി വിജ്ഞാപനമിറക്കി. സർക്കാരിന്റെ അനുമതിയോടെയോ കോടതി വിധി പ്രകാരമോ മാത്രമേ സിബിഐക്ക് ഇനി കേസെറ്റടുക്കാനാവൂ.

സിബിഐക്ക് നേരത്തെ നൽകിയിരുന്ന അനുമതി പിൻവലിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മന്ത്രിസഭ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് വിജ്ഞാപനമിറക്കിയത്. എന്നാൽ നിലവിലുള്ള സിബിഐ അന്വേഷണങ്ങൾക്ക് പുതിയ നടപടി ബാധകമാകില്ല.