Trending Now

നടി ആക്രമിക്കപ്പെട്ട കേസ്‌; മൊഴിമാറ്റാന്‍ ഭീഷണി.ടവര്‍ ലൊക്കേഷന്‍ പത്തനാപുരം

 

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയും മാപ്പ് സാക്ഷിയുമായ കാസര്‍ഗോഡ് ബേക്കല്‍ സ്വദേശിയുമായ വിപിന്‍ലാലിനോട് മൊഴി മാറ്റണം എന്നാവശ്യപ്പെട്ടുള്ള നിരവധി ഫോണ്‍ എത്തിയത് പത്തനാപുരം മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍  നിന്നുമാണ് എന്നു കാസര്‍ഗോഡ് ബേക്കല്‍ പോലീസ് കണ്ടെത്തി .

പത്തനാപുരത്തിന് സമീപം ഉള്ള ഈ വ്യെക്തിയാണ്   പിന്നില്‍ എന്നുള്ള റിപ്പോര്‍ട്ട് പോലീസ് ഹോസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചു .ഇയാളുടെ പേര് വിവരം ലഭ്യമായിട്ടില്ല .  വിപിന്‍ ലാലിനെ തേടി ഇയാള്‍ കാസര്‍ഗോഡ് എത്തിയിരുന്നു . ഓട്ടോയിലിറങ്ങി തൃക്കണ്ണാടെ ബന്ധുവീട്ടിലെത്തിയ ഇയാള്‍ ബിബിനെ നേരിട്ട് കാണാന്‍ പറ്റാത്തതിനെ തുടര്‍ന്ന് അമ്മാവന്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തി. ഇവിടെ നിന്നും അമ്മയെ വിളിച്ച് ബിബിന്റെ വക്കീല്‍ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുകയും ബിബിനോട് മൊഴിമാറ്റാന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതി . സെപ്തംബര്‍ 26ന് ബിബിന്‍ ബേക്കല്‍ പോലീസിന് പരാതി നല്‍കി.

ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയില്‍ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ വലിയ ഗൂഡാലോചന ഉണ്ടെന്ന് പോലീസ് കണ്ടെത്തിയത് . ഇത് സംബന്ധിച്ച് ബേക്കല്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

error: Content is protected !!