
വഡോദരയിലെ ദേശീയ റെയിൽ & ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (NRTI) ഏഴ് പുതിയ കോഴ്സുകൾ പ്രഖ്യാപിച്ചു. ഇവയിൽ രണ്ട് ബിടെക് ബിരുദ കോഴ്സുകളും, രണ്ട് എംബിഎ കോഴ്സുകളും, മൂന്ന് എം എസ് സി കോഴ്സുകളും ഉൾപ്പെടുന്നു.
റെയിൽവേ ഇൻഫ്രാസ്ട്രക്ടർ, റെയിൽ സിസ്റ്റംസ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ് വിഭാഗങ്ങളിലാണ് ബിടെക് കോഴ്സുകൾ അനുവദിച്ചത്. ഭാവിയിൽ വലിയ പ്രാധാന്യം ലഭിക്കുന്ന ഗതാഗതം, വിതരണശൃംഖല മാനേജ്മെന്റ് എന്നിവയിലാണ് MBA കോഴ്സുകൾ ലഭ്യമാക്കുക.
രാജ്യം വലിയ പ്രാധാന്യത്തോടെ നോക്കികാണുന്ന സിസ്റ്റംസ് എൻജിനീയറിങ് ആൻഡ് ഇന്റഗ്റേഷൻ, പോളിസി ആൻഡ് എക്കണോമിക്സ് വിഭാഗങ്ങളിലാണ് എം എസ് സി പാഠ്യ പരിപാടികൾ.
യുകെയിലെ ബർമിംഹം സർവ്വകലാശാലയുടെ സഹായത്തോടെ നടത്തുന്ന സിസ്റ്റംസ് എൻജിനീയറിങ് ആൻഡ് ഇന്റഗ്റേഷൻ എം എസ് സി പരിപാടി, വലിയ സാധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നത്.
പ്രായോഗികത കേന്ദ്രീകൃതവും, വിവിധ ശാഖകളിലെ പഠനം സാധ്യമാക്കുന്നതുമായ ഈ കോഴ്‌സുകൾ രാജ്യത്തെ മറ്റൊരു സ്ഥാപനത്തിലും ലഭ്യമല്ല.