Trending Now

കോന്നി-പുനലൂര്‍ റീച്ചിന്‍റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി ജി.സുധാകരന്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി-പുനലൂര്‍ റീച്ചിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. പുനലൂര്‍-മൂവാറ്റുപുഴ കെ.എസ്.ടി.പി റോഡിന്റെ കോന്നി -പുനലൂര്‍ റീച്ചിന്റെ നിര്‍മാണ ഉദ്ഘാടനം പത്തനാപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി.
ഇപിസി മോഡില്‍ നിര്‍മാണം നടത്തുന്ന ഈ റീച്ചിന് 221.04 കോടി രൂപയാണ് ചെലവഴിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 98 കലുങ്കുകളുടെയും, മൂന്നു പാലങ്ങളുടെയും പുനര്‍നിര്‍മാണം, പുതിയ ഒരു കലുങ്ക്, രണ്ടു പാലങ്ങള്‍ എന്നിവയുടെ നിര്‍മാണം എന്നിവ നടത്തും. 53 ജംഗ്ഷനുകളും നവീകരിക്കും. അഞ്ചു വര്‍ഷ മെയിന്റനന്‍സും കരാറിന്റെ ഭാഗമാണ്.
വനം വകുപ്പ് മന്ത്രി കെ.രാജു മുഖ്യപ്രഭാഷണം നടത്തി. കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കോന്നിയൂര്‍ പി.കെ, കെ.ബി. സജീവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുനില്‍ വര്‍ഗീസ് ആന്റണി, എച്ച്. നജീബ് മുഹമ്മദ്, കെഎസ്ടിപി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എന്‍. ബിന്ദു, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!