Trending Now

സ്‌നേഹ വീടിന്‍റെ താക്കോല്‍ദാനം ജില്ലാ പോലീസ് മേധാവി നിര്‍വഹിച്ചു

Spread the love

 

കോന്നി വാര്‍ത്ത : കൊടുമണ്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സുമനസുകളുടെ സഹായത്തോടെ കൊടുമണ്‍ ഇടത്തിട്ട നിവാസിനിയും തനിച്ച് താമസിക്കുന്ന മുതിര്‍ന്ന വനിതയുമായ പുതുമന തറയില്‍ രാജമ്മയ്ക്ക് പുതിയ വീട്. സ്‌നേഹ വീടിന്റെ താക്കോല്‍ദാനം പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ നിര്‍വഹിച്ചു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ് ചടങ്ങില്‍ അധ്യക്ഷയായിരുന്നു. അടൂര്‍ ഡി.വൈ.എസ്.പി ബിനു ,കൊടുമണ്‍ എസ്.എച്ച്.ഒ അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2,25000 രൂപ വിനിയോഗിച്ചാണ് വീട് നിര്‍മിച്ചത്.

error: Content is protected !!