Trending Now

കോന്നി താലൂക്ക് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു പ്രവര്‍ത്തനം ആരംഭിച്ചു

കോന്നി വാര്‍ത്ത : സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കോന്നി താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയുവിന്റെ ഉദ്ഘാടനം അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഐസിയു പ്രവര്‍ത്തനം ആരംഭിച്ചതോടെ തീവ്രപരിചരണം ആവശ്യമുള്ള രോഗികളെ താലൂക്ക് ആശുപത്രിയില്‍ തന്നെ ചികിത്സിക്കാന്‍ കഴിയും.
എംഎല്‍എ ഫണ്ടില്‍ നിന്നും 24 ലക്ഷം രൂപ മുടക്കിയാണ് രണ്ടു വെന്റിലേറ്റര്‍ വാങ്ങി നല്‍കിയത്. ഐസിയു കിടക്കയും, മറ്റ് അനുബന്ധ സൗകര്യങ്ങളും എന്‍എച്ച്എം ആണ് നല്‍കിയത്. ഐസിയു പ്രവര്‍ത്തനം ആരംഭിച്ചതോടെ വെന്റിലേറ്റര്‍ സൗകര്യമുള്ള ജില്ലയിലെ രണ്ടാമത്തെ താലൂക്ക് ആശുപത്രിയായി കോന്നി മാറി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ. അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം പി.ഗീത, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. എം.റ്റി. സിമി, ആര്‍എംഒ ഇന്‍ ചാര്‍ജ് ഡോ. അജയ് ഏബ്രഹാം, ഹെഡ് നഴ്‌സ് എസ്. ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!