അരുവാപ്പുലത്തെ ഗ്രാമീണ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം നടന്നു

കോന്നി വാര്‍ത്ത : അരുവാപ്പുലം പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു. ജെനിഷ് കുമാർ എം എൽ എ നിർവഹിച്ചു. നാളുകളായി തകർന്നു കിടക്കുന്ന റോഡുകളെ സംബന്ധിച്ച് നിരവധി പരാതികൾ എം എൽ എ യ്ക്ക് ലഭിച്ചിരുന്നു. പ്രധാനപെട്ട പൊതുമരാമത്തു റോഡുകളും പഞ്ചായത്ത്‌ റോഡുകളും പൊതുമരാമത്തു പദ്ധതിയിൽഉള്‍പ്പെടുത്തിയും റീ ബിൽഡ് കേരളയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന നാളുകളായി തകർന്നു കിടന്നിരുന്ന അരുവാപ്പുലം പഞ്ചായത്തിലെ സൊസൈറ്റി പടി മാളപാറ റോഡ് 15 ലക്ഷം രൂപ മുടക്കിയും തേയിലക്കുളം ഊട്ടുപാറ മിച്ചഭൂമിറോഡ് – 15 ലക്ഷം രൂപ മുടക്കിയുമാണ് ടാറിങ് നടത്തുന്നത്.
എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക വിനിയോഗിച്ചു
ചള്ളയ്ക്കൽപടി- SNDP റോഡ് കോൺക്രീറ്റിംഗ് 10 ലക്ഷം രൂപയുടെ പ്രവർത്തിയും
തന്നിശ്ശേരി ഊട്ടുപാറ മിച്ചഭൂമി റോഡ്
-13.875ലക്ഷം രൂപയുടെ പ്രവർത്തിയും
കുളങ്ങരേത്ത് പടി -കാളൻഞ്ചിറ റോഡ് കോൺട്രീറ്റിംഗ് 10 ലക്ഷം രൂപയുടെ പ്രവർത്തിയും
നാരകത്തുംമൂട്ടിൽ -ഓർത്തഡോക്സ് പള്ളി റോഡ്-15ലക്ഷം രൂപയുടെ പ്രവർത്തിയും ആണ് നിർമ്മാണ ഉദ്ഘടാനം ചെയ്തത്.

അരുവാപ്പുലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുനിൽ വർഗീസ് ആന്റണി അധ്യക്ഷനായി വിവിധ ഇടങ്ങളിൽ നടന്ന ഉദ്ഘാടന ചടങ്ങുകളിൽ എം എൽ എ യോടൊപ്പം പഞ്ചായത്ത്‌അംഗങ്ങളായ കോന്നി വിജയകുമാർ പുഷ്പലത, അമ്പിളി രാജു, വർഗീസ് ബേബി, രഘു നാഥ്‌ ഇടത്തിട്ട, എസ്.എൻ. ഡി. പി.യൂണിയൻ ജില്ലാ നേതാവ് സന്തോഷ്, ഊട്ടുപാറ സെന്റ് ജോർജ്.ഓർത്തഡോക്സ് പള്ളി വികാരി ഫാ.ഫിനോയ് ടി തോമസ്, രേഷ്മ മറിയം റോയ്, തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!