Trending Now

പോപ്പുലര്‍ കേസ്: ഒരു കേസില്‍ കൂടി അറസ്റ്റ്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ കേസിലെ അഞ്ചുപ്രതികളെയും കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയതായും, കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചതായും ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. കോന്നി പോലീസ് സ്റ്റേഷനില്‍ പ്രതികള്‍ക്കെതിരെ മൂന്നാമത്തെ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. 56 ലക്ഷത്തിന്‍റെ സാമ്പത്തികത്തട്ടിപ്പു സംബന്ധിച്ച പരാതിയില്‍ എടുത്ത കേസാണ് ഏറ്റവും പുതിയത്. ഇതുസംബന്ധിച്ചു കോടതിയില്‍ കസ്റ്റഡിക്ക് അപേക്ഷിച്ചതായും ഉത്തരാവുകുന്ന മുറയ്ക്കു പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും, ഇതുവരെയുള്ള അന്വേഷണത്തില്‍ യാതൊരു വീഴ്ചയുമുണ്ടായിട്ടില്ലെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു. അന്വേഷണം മികച്ചനിലയില്‍ തുടര്‍ന്നുവരികയാണെന്നും, അന്വേഷണസംഘത്തിന് സമയാസമയം നിര്‍ദേശങ്ങള്‍ നല്‍കിവരുന്നതായും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

error: Content is protected !!