Trending Now

പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് ഉടമകളുടെ പാപ്പര്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

 

കോന്നി വാര്‍ത്ത : 2000 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ ശേഷം പാപ്പരായി പ്രഖ്യാപിക്കണം എന്നുള്ള കോന്നി വകയാര്‍ ഇണ്ടികാട്ടില്‍ തോമസ് ഡാനിയല്‍ (റോയി ) യുടെ പാപ്പര്‍ ഹര്‍ജി പത്തനംതിട്ട കോടതി നവംബര്‍ 9 ലേക്ക് മാറ്റി . പാപ്പാര്‍ ഹര്‍ജി പിന്‍ വലിക്കാന്‍ ഉള്ള അപേക്ഷ നല്‍കിയെങ്കിലും കോടതി പരിഗണിച്ചില്ല . നിരവധി നിയമ വശങ്ങള്‍ ഇതിന് പിന്നില്‍ ഉണ്ട് . ആദ്യം പാപ്പരായി പ്രഖ്യാപിക്കണം എന്നുള്ള ഹര്‍ജി നല്‍കുകയും മറ്റ് കേസുകള്‍ ഉണ്ടായതോടെ ജാമ്യം ലഭിക്കാന്‍ ഉള്ള തടസം നീങ്ങാന്‍ ഹര്‍ജി പിന്‍ വലിക്കുന്നു എന്നുള്ള അപേക്ഷ നല്‍കിയതോടെ റോയി ഈ കേസ്സില്‍ കൂടുതല്‍ കുടുങ്ങും . 1500 പരാതികളില്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ എഫ് ഐ ആര്‍ ഇട്ടു .
പത്തനംതിട്ട കോടതിയില്‍ പാപ്പര്‍ ഹര്‍ജി പിന്‍ വലിക്കാന്‍ ഉള്ള അപേക്ഷ റോയിയുടെ ഭാഗത്ത് നിന്നും നല്‍കിയിരുന്നു . ഹര്‍ജിയെ എതിര്‍ ഭാഗം എതിര്‍ത്തു . കക്ഷികള്‍ക്ക് അപേക്ഷയുടെ പകര്‍പ്പ് കിട്ടിയില്ല . നിരവധി നിക്ഷേപകര്‍ വെവ്വേറെയും കോടതിയില്‍ ഹര്‍ജി നല്‍കി . ഇവര്‍ക്ക് പാപ്പര്‍ ഹര്‍ജിയുടെ പകര്‍പ്പ് ഇതുവരെ ലഭിച്ചില്ല . ഒത്തു തീര്‍പ്പ് കാര്യത്തില്‍ വ്യെക്തത ഇല്ല . ഉപഭോക്തൃകോടതിയിലും നിരവധി പരാതി ഉണ്ട് .
സി ബി ഐ കേസ്സ് അന്വേഷണം ഏറ്റെടുക്കാന്‍ ഇനിയും സമയം എടുക്കും .സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വേണം കേസ്സ് എടുക്കാന്‍ .അതിനു നിരവധി നിയമപരമായ വശങ്ങള്‍ ഉണ്ട് .
പോപ്പുലര്‍ ഉടമകളായ 5 പേര്‍ റിമാന്‍റില്‍ ഉണ്ട് . ഇവരുടെ ഒരു കാര്‍ കൂടി നിലബൂരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു . നിക്ഷേപകരെ വഞ്ചിച്ചു മാറ്റിയ കോടികള്‍ എവിടെ എന്നുള്ള കാര്യത്തില്‍ പ്രതികള്‍ മൌനം പാലിക്കുന്നു . 125 കോടിയുടെ മാത്രം ആസ്തിയാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത് . 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കുടുംബം വിദേശ രാജ്യത്തു നടത്തിയ നിക്ഷേപത്തെ കുറിച്ച് അന്വേഷിക്കണം എങ്കില്‍ സി ബി ഐ അന്വേഷണം ഉണ്ടാകണം . നിക്ഷേപകര്‍ക്ക് വേണ്ടി 8 വക്കീലന്‍മാര്‍ ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരായി .

error: Content is protected !!