Trending Now

കൊല്ലം- എഗ്മോർ എക്‌സ്പ്രസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും

 

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ചെന്നൈ എഗ്മോർ- കൊല്ലം എക്‌സ്പ്രസ് പുന:രാംഭിക്കും. ചെങ്കോട്ട പാതവഴിയുള്ള തീവണ്ടി സർവ്വീസ് ആരംഭിക്കാൻ റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയ്ക്ക് അനുമതി നൽകി. കൊടിക്കുന്നിൽ എംപിയാണ് ഇക്കാര്യം അറിയിച്ചത്.പ്രത്യേക തീവണ്ടിയായി ഓടിക്കാനാണ് റെയിൽവേ ബോർഡ് അനുമതി നൽകിയിരിക്കുന്നത്. അനുമതി ലഭിച്ച സാഹചര്യത്തിൽ സർവ്വീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. പ്രധാന ദീർഘദൂര തീവണ്ടികൾ പ്രത്യേക തീവണ്ടികളായി ഓടിക്കുന്നതിന്റെ ഭാഗമായാണ് അനുമതി. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ ദീർഘദൂര സർവ്വീസ് ഉൾപ്പെടെ റെയിൽവേ നിർത്തിവെച്ചിരുന്നു.

error: Content is protected !!