Trending Now

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും

 

കോന്നി വാര്‍ത്ത : ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമാക്കുന്ന നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം. ദിനപത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന മാതൃകയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ രജിസ്ട്രാര്‍ (ആര്‍എന്‍ഐ) സമക്ഷം ഓണ്‍ലൈന്‍ മാധ്യമങ്ങളും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന നിയമ നിര്‍മാണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. മാധ്യമങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തല്‍, രജിസ്‌ട്രേഷന്‍ പിന്‍വലിക്കല്‍ എന്നിവ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ രജിസ്ട്രാര്‍ ജനറലിന്റെ ചുമതലയാവും.ഇതോടെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്ക് എതിരെ നിയമ നടപടികള്‍ക്ക് വേഗത കൈവരുത്തുവാന്‍ കഴിയും . ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പി ഐ ബി മുഖേന അനുമതി നല്‍കുന്നതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ നിയന്ത്രണം കേന്ദ്ര സര്‍ക്കാരില്‍ എത്തും . അംഗീകാരം ലഭിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യവും പരസ്യവും ലഭിക്കും . ആര്‍ എന്‍ ഐയില്‍ രജിസ്റ്റര്‍ ചെയ്ത മിക്ക ദിന പത്രവും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ നടത്തുന്നുണ്ട് . ഇന്‍ഡ്യയില്‍ രജിസ്റ്റര്‍ ചെയ്ത ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് ആണ് ആദ്യം രജിസ്റ്റര്‍ നംബര്‍ നല്‍കുന്നത് എന്നാണ് അറിയുന്നത് .

error: Content is protected !!