Trending Now

കാട്ടാനശല്യം അതി രൂക്ഷം : തൂമ്പാക്കുളത്ത് വീട് തകര്‍ത്തു

കോന്നി വാര്‍ത്ത : തണ്ണിത്തോട് തൂമ്പാക്കുളത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാനകൾ വിളയിൽ പുത്തൻവീട്ടിൽ പരമേശ്വരന്‍റെ വീട് തകര്‍ത്തു , കൃഷിയിടവും നശിപ്പിച്ചു. ആനശല്യം രൂക്ഷമായതിനാൽ അടുത്തിടെ പരമേശ്വരനും കുടുബവും താമസംമാറിപ്പോയിരുന്നു . അടച്ചിട്ടിരുന്ന വീട്ടിലെ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ തകർത്തു. ഭിത്തിയും മേൽക്കൂരയുമെല്ലാം നശിപ്പിച്ചു. തെങ്ങുകളും കവുങ്ങുകളും റബ്ബർമരങ്ങളും പിഴുതെറിഞ്ഞു. രണ്ട് മാസങ്ങൾക്ക് മുൻപ് പരമേശ്വരന്റെ തൊഴുത്തും ആന നശിപ്പിച്ചിരുന്നു.മേഖലയില്‍ കാട്ടാന ശല്യം അതി രൂക്ഷമായിട്ടും വനം വകുപ്പ് ഭാഗത്ത് നിന്നും കാട്ടാനകളെ തുരത്താന്‍ ഉള്ള നടപടി സ്വീകരിച്ചില്ല എന്നു പ്രദേശവാസികള്‍ പറയുന്നു

error: Content is protected !!