Trending Now

ചിത്രരചനകള്‍ ക്ഷണിക്കുന്നു

 

കോന്നി വാര്‍ത്ത ന്യൂസ് ബ്യൂറോ : സംസ്ഥാന ശിശുക്ഷേമ സമിതി നവംബര്‍ 14 ശിശുദിനത്തിന് പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പ്-2020 ന്റെ ചിത്രരചനകള്‍ ക്ഷണിച്ചു. അതിജീവനത്തിന്റെ കേരള പാഠം എന്നതാണ് വിഷയം. നാലാം ക്ലാസ് മുതല്‍ പ്ലസ്ടു ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ചിത്രങ്ങള്‍ക്ക് ജലഛായം, പോസ്റ്റര്‍ കളര്‍, ക്രയോണ്‍സ്, ഓയില്‍ പെയിന്റ് തുടങ്ങിയവ ഉപയോഗിക്കാം. 15 ഃ 12 സെന്റീമീറ്റര്‍ അനുപാതത്തിലാകണം ചിത്രരചന നടത്തേണ്ടത്. തെരഞ്ഞെടുക്കുന്ന ചിത്രം വരയ്ക്കുന്ന വിദ്യാര്‍ത്ഥിക്ക് പ്രശസ്തി ഫലകവും, ക്യാഷ് അവാര്‍ഡും പഠിക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫിയും നല്‍കി ആദരിക്കും.
ചിത്രങ്ങള്‍ അയക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31. അയക്കേണ്ട വിലാസം ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം 14 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ എത്തിക്കാം. ഫോണ്‍: 0471 2324932, 2324939, 2329932

error: Content is protected !!