തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും, എം.എഡ്, നെറ്റ്, എന്നിവയാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുളളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി 23ന് രാവിലെ 11ന് കോളേജിൽ നേരിട്ട് ഹാജരാകണം. നെറ്റുളളവരുടെ അഭാവത്തിൽ മറ്റുളളവരെയും പരിഗണിക്കും. ഫോൺ: 0471 2323964. [email protected], [email protected].