കലാം സ്‌മൃതി സദസ്സും അക്കിത്തം അനുസ്മരണവും സംഘടിപ്പിച്ചു

 

കോന്നി വാര്‍ത്ത : കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ എ പി ജെ അബ്ദുൾ കലാം സ്‌മൃതി സദസ്സും അക്കിത്തം അനുസ്മരണവും . ലൈബ്രറി പ്രസിഡന്‍റ് സലിൽ വയലത്തല അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. എസ്. മുരളി മോഹൻ സ്വാഗതം ആശംസിച്ചു. അദ്ധ്യാപകനും ബാല സാഹിത്യകാരനുമായ റെജി മലയാലപ്പുഴ എ പി ജെ അബ്ദുൾ കലാം, അക്കിത്തം അച്യുതൻ നമ്പൂതിരി എന്നിവരുടെ സംഭാവനകളെ അനുസ്മരിച്ചു പ്രഭാഷണം നടത്തി. രാജേന്ദ്ര നാഥ്. കെ, ഷിറാസ് എം. കെ, എൻ. എസ്. രാജേന്ദ്ര കുമാർ , പി. കെ സോമൻ പിള്ള , എസ്. കൃഷ്ണ കുമാർ, കോന്നിയൂർ ദിനേശൻ എന്നിവർ സംസാരിച്ചു