പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം ജീവനക്കാരിലേക്ക് നീളുന്നു .ചില ജീവനകാര്‍ക്ക് കോടികളുടെ ആസ്തി ഉണ്ട് . ഇത് പോപ്പുലര്‍ നിക്ഷേപകരെ പറ്റിച്ച വകയില്‍ സ്വരുകൂട്ടിയ ആസ്തി ആണോ എന്നും സംശയം ഉണ്ട് . കൂടുതൽ നിക്ഷേപം സ്വീകരിച്ചിട്ടുള്ള ശാഖകളിലെ മാനേജർമാരടക്കം പ്രതിപ്പട്ടികയില്‍ ഉണ്ട് .ഇവരുടെ നീക്കം അന്വേഷണ വിഭാഗം നിരീക്ഷിക്കുന്നു .പോപ്പുലറിലെ രണ്ടു ഉന്നത ജീവനകാര്‍ ബാംഗളൂരിലേക്ക് മുങ്ങിയിരുന്നു . ഇവരെ കണ്ടെത്തി ചോദ്യം ചെയ്താല്‍ പണം പോയ വഴി അറിയാം .
ഇവരെ ആദ്യം പ്രതി ചേര്‍ക്കുകയും ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പിന്നീട് ഇവരെ മാപ്പുസാക്ഷികളാക്കിയേക്കും . സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതിനു മുമ്പായി നിക്ഷേപത്തട്ടിപ്പിന്റെ എല്ലാ വശവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു . മുംബൈ ആസ്ഥാനമായ മറ്റൊരു ഫിനാന്‍സ് കമ്പനി പത്തനംതിട്ട ജില്ലയിലെ കുമ്പനാട് , തിരുവല്ല , ചിറ്റാര്‍ ,പത്തനംതിട്ട എന്നിവിടെ നിന്നും ചില നിക്ഷേപകരില്‍ നിന്നും കോടികള്‍ നിക്ഷേപ പണമായി വാങ്ങിയിട്ടുണ്ട് . എന്നാല്‍ എല്ലാ മാസവും 15 നു പലിശ കൃത്യമായി നല്കി വരുന്നു . ഈ സ്ഥാപനത്തിന് നിക്ഷേപം സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി ഇല്ല . പോപ്പുലര്‍ തട്ടിപ്പ് നടത്തിയ രീതിയില്‍ ഈ സ്ഥാപനവും മുങ്ങിയാല്‍ പരാതി നല്കുവാന് പോലും കഴിയില്ല .കോടികളുടെ നിക്ഷേപം ആണ് ചിലര്‍ ഇതിലൂടെ നടത്തിയത് . അന്വേഷണ സംഘം ഒരു മാസം മുന്നേ ഇവരുടെ ബ്രാഞ്ചില്‍ എത്തി നടപടി ക്രമങ്ങള്‍ പരിശോധിച്ചു .
എൻഫോഴ്സ്മെന്റ് കൊച്ചി യൂണിറ്റാണ് പോപ്പുലര്‍ തട്ടിപ്പ് അന്വേഷിക്കുന്നത് . പോലീസിനെ പോലും അറിയിക്കാതെ കഴിഞ്ഞ ദിവസം പോപ്പുലര്‍ ബാങ്ക് വകയാര്‍ ശാഖയില്‍ ഇവര്‍ എത്തി . പോപ്പുലര്‍ നിക്ഷേപകര്‍ ഇവിടെ നടത്തുന്ന സമരങ്ങളില്‍ അന്വേഷണ സംഘത്തിലെ ആളുകളും കയറിപ്പറ്റി . സമര സമിതിയുടെ ഓരോ നീക്കവും പോലീസ് നിരീക്ഷിച്ചു വരുന്നു .
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ദാനിയേലിനെ (റോയി) ജയിലിൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ വ്യക്തമായ മറുപടി റോയിയുടെ ഭാഗത്തുനിന്നു നല്‍കിയില്ല . റോയിയുടെ മക്കളും സ്വത്ത് വിവരങ്ങളോ പണം അടിച്ചു മാറ്റിയ രീതിയോ പറഞ്ഞിട്ടില്ല . ഇവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കുവാന്‍ ഉള്ള സമ്മത പത്രം പ്രതികള്‍ നല്‍കിയില്ല . നിര്‍ബന്ധിച്ച് നുണ പരിശോധന നടത്തുവാന്‍ കഴിയില്ല . അങ്ങനെ ഉണ്ടായാല്‍ കോടതിയില്‍ പ്രതികള്‍ക്ക് ചോദ്യം ചെയ്യാം .
പോപ്പുലര്‍ ഉടമകൂടെ അടുത്ത 10 ജീവനക്കാരിൽ നിന്നു വിവരം തേടാനാണ് ഇഡിയുടെ നീക്കം. റോയിയുടെ ഭാര്യ പ്രഭ, കമ്പനി സിഇഒ ഡോ.റിനു മറിയം തോമസ് എന്നിവരെയാണ് പ്രധാനമായും ഇനി ചോദ്യം ചെയ്യാനുള്ളത്. ഡയറക്ടർമാരായ ഡോ.റിയ, റേബ എന്നിവർക്ക് ഇടപാടുകളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളില്ല . അവര്‍ ഇടപാടുകളില്‍ എന്നല്ല പോപ്പുലര്‍ ഹെഡ് ഓഫീസ് ആയ വകയാറില്‍ പോലും എത്തിയിരുന്നില്ല . ഒരു ശാഖാ മാനേജര്‍ പോലും ഇവരെ നേരില്‍ കണ്ടിട്ടില്ല എന്നാണ് മൊഴി . ഇവർ നാലുപേരും അട്ടക്കുളങ്ങര ജയിലിലാണ്.
ഓരോ മാസവും കോടികളുടെ നിക്ഷേപം ആണ് ഓരോ ബ്രാഞ്ചിലും വന്നത് .ബ്രാഞ്ച് മാനേജര്‍മാരുടെ നിരന്തരം ഉള്ള പ്രലോഭനത്തില്‍ ആണ് പലരും ലക്ഷങ്ങള്‍ നിക്ഷേപിച്ചത് . നിക്ഷേപം സ്വീകരിക്കുന്നതിൽ മാനേജർമാരുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സിഇഒ ആയിരുന്ന ഡോ.റീനുവിന്റെ നിർബന്ധം ഇക്കാര്യത്തിൽ ഉണ്ടായിരുന്നതായി ശാഖാ മാനേജർമാർ പോലീസ് അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ശാഖകളിൽ സമാഹരിക്കുന്ന നിക്ഷേപംഎങ്ങോട്ട് പോയി എന്നത് സംബന്ധിച്ചാണ് എൻഫോഴ്സ്മെന്റ് ഇപ്പോള്‍ അന്വേഷിക്കുന്നത് പോപ്പുലർ ഫിനാൻസിൽ വിശ്വാസമർപ്പിച്ച് നിക്ഷേപം നടത്തുന്നവർക്ക് ലഭിച്ചിരുന്നത് അനുബന്ധ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകളും രസീതുമാണ്.ഇതിനൊന്നും അംഗീകാരം ഇല്ല . പരാതി ഉന്നയിക്കുന്നവരെ നിയമപരമായ ചില പ്രശ്നങ്ങളാണ് ഇതിനു കാരണമെന്നാണ് മാനേജർമാർ ധരിപ്പിച്ചിരുന്നത്. നിക്ഷേപത്തുക ശരിയായ വഴിയിലൂടെയല്ല പോകുന്നതെന്ന് വ്യക്തമായിട്ടും ആളുകളിൽ നിന്നു പണം സമാഹരിക്കാൻ മുന്നിട്ടുനിന്ന മാനേജർമാർക്ക് കമ്മീഷന് ലഭിച്ചിരുന്നു.ഒരു കോടി രൂപ സമാഹരിച്ചാല്‍ അഞ്ചു ലക്ഷം ആണ് കമ്മീഷന് ആയി നല്‍കിയത് . ജീവനകാര്‍ക്ക് ട്രെയിനിങ് നല്കുവാന് വകയാറില്‍ പ്രത്യേക ട്രെയിനിങ് സ്കൂളും ഉണ്ടായിരുന്നു .
തുടക്കത്തിൽ പലിശ അതാതുമാസം നൽകുന്നതിലും ശ്രദ്ധിച്ചിരുന്നു.
കിടപ്പ് രോഗികളായ നിക്ഷേപകര്‍ക്ക് പലിശ കൃത്യമായി വീടുകളിലെത്തിച്ചു നല്കി വിശ്വാസം പിടിച്ച് പറ്റി . ജനങ്ങളില്‍ വിശ്വാസം ഉള്ള മാനേജർമാരെയാണ് ശാഖകളിൽ മാനേജര്‍മാര്‍ ആക്കിയത് . വിവിധ മേഖലകളിൽ നേരത്തെ പ്രവർത്തിച്ചിരുന്നവരടക്കം ഇത്തരത്തിൽ ശാഖകളുടെ ഉത്തരവാദിത്വത്തിലുണ്ടായിരുന്നു. ശമ്പളത്തേക്കാൾ ഉയർന്ന തുക ഇവർക്ക് കമ്മീഷനായി നല്കി . ഇതിനാല്‍ തപ്പിപ്പ് അറിഞ്ഞിട്ടും ഇവരെല്ലാം കൂട്ട് നിന്നു . നിക്ഷേപകര്‍ പോലീസില്‍ നല്കിയ പരാതികളില്‍ ബ്രാഞ്ച് മാനേജര്‍ മാരുടെ പേരും ഉണ്ട് . എന്നാല്‍ പോലീസ് ഭാഗത്ത് നിന്നു നിലവില്‍ അഞ്ചു പ്രതികള്‍ മാത്രം ആണ് ഉള്ളത് .
പണയത്തിലെടുക്കുന്ന സ്വർണം കുറഞ്ഞ പലിശയ്ക്ക് മറ്റ് വാണിജ്യ ബാങ്കുകളിൽ പണയം വെച്ച് കൂടുതല്‍ പണം വാങ്ങിയിരുന്നതും മാനേജർമാരാണ്. ഈ പണം കമ്പനി അക്കൗണ്ടിലേക്കു വകമാറ്റി. പണയംവെച്ച സ്വർണം തിരികെയെടുക്കാന്‍ ഇപ്പൊഴും ആളുകള്‍ എത്തുന്നു . കേരളത്തിലെ ബ്രാഞ്ചുകള്‍ എല്ലാം പോലീസ് സീല്‍ ചെയ്തു .