
ജാഗ്രതാ നിര്‍ദേശം
കോന്നി വാര്‍ത്ത : പമ്പ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിലെ ഹെഡ് സ്ലൂയിസ് ഷട്ടറുകളുടെ അടിയന്തര അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് ബാരേജിലെ ജലനിരപ്പ് 30 മീറ്ററായി ക്രമീകരിക്കുന്നതിനായി ഒക്ടോബര്‍ 12 മുതല്‍ നാലു ദിവസത്തേക്ക് പകല്‍ (രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ) ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ 100 സെന്റിമീറ്റര്‍ എന്ന തോതില്‍ ഉയര്‍ത്തേണ്ടതായി വന്നേക്കാം.
ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 150 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു