Trending Now

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ നാളെ മുതല്‍ ശാഖകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ്സില്‍ പണം നിക്ഷേപിച്ചു വഞ്ചിതരായ നിക്ഷേപകര്‍ നാളെ മുതല്‍ പോപ്പുലര്‍ ഗ്രൂപ്പിന്‍റെ പത്തനംതിട്ട ജില്ലയില്‍ ഉള്ള ശാഖകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തും . നാളെ വകയാറിലെ ആസ്ഥാന മന്ദിരത്തിന് മുന്നില്‍ ആണ് ധര്‍ണ്ണ നടത്തുന്നത് . തുടര്‍ന്നു മറ്റ് ശാഖകള്‍ക്ക് മുന്നിലും ധര്‍ണ്ണ നടത്തും . എല്ലാ ശാഖകള്‍ക്ക് മുന്നിലും നിക്ഷേപകര്‍ ധര്‍ണ്ണ നടത്തണം എന്നു സി പി ഐ എം പത്തനംതിട്ട ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തിരുന്നു .സമരത്തിന് സി പി ഐ എം പിന്തുണ പ്രഖ്യാപിച്ചു .

“ഉടൻ തന്നെ പോപ്പുലർ കേസ് സി ബി ഐ ഏറ്റെടുക്കുക , സ്പെഷ്യൽ കോടതി ഉടൻ അനുവദിക്കുക
, എല്ലാ പരാതിയിലും പോലീസ് എഫ് ഐ ആര്‍ ഇട്ടു കേസ് രജിസ്റ്റര്‍ ചെയ്യുക , ഇതിനുള്ള എടുക്കാനുള്ള കാലതാമാസം ഒഴിവാക്കുക, പോപ്പുലർ ഫിനാൻസ് ഡയറക്ടർ ബോർഡ് അംഗങ്ങൾ, റീജണല്‍ മാനേജര്‍മാര്‍ , സോണൽ മാനേജർ, തട്ടിപ്പിന് കുട്ടു നിന്ന ബ്രാഞ്ച് മാനേജർമാർ എന്നിവരെ അന്വേഷണ പരിധിയിൽ കൊണ്ട് വരിക “തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിക്ഷേപകര്‍ ധര്‍ണയും മറ്റ് സമര പരിപാടികളും നടത്തുന്നത് . നാളെ വകയാര്‍ ഹെഡ് ഓഫീസ് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ ആക്ഷന്‍ കൌണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് സി എസ് നായര്‍ ഉത്ഘാടനം ചെയ്യും .