Trending Now

ഓപ്പറേഷന്‍ സ്‌റ്റോണ്‍ വാള്‍ ; 6 ക്വാറികളില്‍ നിന്നും പിഴ ചുമത്തി : 5,66,000 രൂപ പിഴ ഈടാക്കി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുടെ നിര്‍ദേശപ്രകാരം ‘ഓപ്പറേഷന്‍ സ്‌റ്റോണ്‍ വാള്‍’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച (ഒക്ടോബര്‍ 8)ക്വാറികളില്‍ പരിശോധന നടത്തി. പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച രാവിലെ ആറു മുതല്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 26 ടിപ്പര്‍ ലോറികളില്‍ അളവില്‍ കൂടുതല്‍ ക്വാറി ഉല്‍പ്പന്നങ്ങള്‍ കടത്തി കൊണ്ടുവന്നതായി കണ്ടെത്തി. ലോറി ഉടമകള്‍ 5,66,000 രൂപ പിഴ ഒടുക്കുന്നതിനായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നോട്ടീസ് നല്‍കി. മതിയായ രേഖകള്‍ ഇല്ലാതെ പാറ കടത്തികൊണ്ടുവന്ന ഒരു ടിപ്പര്‍ ലോറി തുടര്‍നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി അടൂര്‍ ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തി.
ആറു ക്വാറികളില്‍ വിജിലന്‍സ് സംഘം നേരിട്ട് പരിശോധന നടത്തി. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ദക്ഷിണ മേഖലാ പോലീസ് സൂപ്രണ്ട് ആര്‍.ജയശങ്കറുടെ നിര്‍ദേശ പ്രകാരം പത്തനംതിട്ട യൂണിറ്റ് ഡി.വൈ.എസ്.പി:ആര്‍.ജയരാജ്, ഇന്‍സ്‌പെക്ടര്‍മാരായ സി.എസ് ഹരി, കെ. മണികണ്ഠനുണ്ണി, ഡി.രജീഷ്‌കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ലിന്‍സണ്‍, ആര്‍.അനില്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.