കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ നിരവധി ആളുകള്‍ ഹൃദയാഘാതത്താല്‍ മരണപ്പെട്ടു . 7 ദിവസത്തിന് ഉള്ളില്‍ 4 ആളുകള്‍ ആണ് ഹൃദയ വേദനയോടെ മരണപ്പെട്ടത് . ആദ്യം മരണപ്പെട്ടത് തുമ്പമണ്ണിലെ നിക്ഷേപകന്‍ ആയിരുന്നു . തുടരെ തുടരെ നിക്ഷേപകര്‍ മരണപ്പെടുകയാണ് . ചെറിയ സമ്പാദ്യം പോലും വിശ്വസിച്ചു നിക്ഷേപിച്ചു . അതില്‍ നിന്നും മാസം കിട്ടുന്ന പലിശ എടുത്തു ജീവിതം കഴിഞ്ഞവര്‍ ആണ് മിക്കവരും . മക്കളെ പഠിപ്പികാന്‍ , മരുന്നു വാങ്ങാന്‍ ,കൃഷി നടത്തുവാന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടി കരുതിയ പണം പോപ്പുലര്‍ എന്ന സ്ഥാപനത്തില്‍ ആളുകള്‍ നിക്ഷേപിച്ചു . മാസം തോറും കൃത്യമായ പലിശ ലഭിച്ചതോടെ പലിശ ലഭിച്ചവര്‍ ബന്ധുക്കളെ ,സുഹൃത്തുക്കളേ കൂടി പോപ്പുലറില്‍ ചേര്‍ത്ത് നല്‍കി .അവര്‍ക്കും പലിശ ലഭിച്ചു . വിശ്വസ്തത നിലനിര്‍ത്തിയ പോപ്പുലര്‍ തട്ടിപ്പിന് കളം ഒരുക്കിയത് ആരും അറിഞ്ഞില്ല .
കോടികള്‍ തട്ടി ആസ്ട്രേലിയയില്‍ അഭയം തേടുവാന്‍ ഉള്ള എല്ലാ പദ്ധതിയും ഉടമകള്‍ നടത്തി .
മാനസിക പ്രയാസത്താല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായകരമായ നിലയില്‍ ഉപദേശം നല്‍കുവാന്‍ ഉള്ള ഒരു പാനല്‍ “ആക്ഷന്‍ കൌണ്‍സില്‍ ” രൂപീകരിക്കണം