Trending Now

മരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്തിയില്ല: ബന്ധുമിത്രാദികളെ കണ്ടെത്താന്‍ സഹായിക്കുക

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 26 ന് മരിച്ച വടശ്ശേരിക്കര പുത്തന്‍പുരയില്‍ എന്ന മേല്‍വിലാസത്തിലുള്ള അജി (50) എന്നയാളുടെ ബന്ധുമിത്രാദികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കോഴഞ്ചേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആറ് അടി ഉയരം, വെളുത്തനിറം. ഇയാള്‍ പറഞ്ഞ മേല്‍വിലാസത്തില്‍ ബന്ധുമിത്രാദികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സെപ്റ്റംബര്‍ 23ന് ചികിത്സയ്ക്ക് എത്തിച്ച ഇയാളെ അന്നുതന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങള്‍ അറിയാവുന്നവര്‍ പെരുനാട് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍ : 9497980239, 9961751555.

error: Content is protected !!