Trending Now

കോന്നി ഗവ.മെഡിക്കൽ കോളേജിൽ മൈനർ ഓപ്പറേഷൻ തീയേറ്റർ തുടങ്ങുന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഒ.പി. പ്രവർത്തനത്തിന് സഹായകരമായി മൈനർ ഓപ്പറേഷൻ തീയേറ്റർ ആരംഭിക്കാൻ തീരുമാനമായതായി അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.മെഡിക്കൽ കോളേജിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ഒ.പി. പ്രവർത്തനം സുഗമമായി മുന്നോട്ടു പോകണമെങ്കിൽ മൈനർ ഓപ്പറേഷൻ തിയേറ്റർ അടിയന്തിര ആവശ്യമാണെന്ന മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.രണ്ടാഴ്ചയ്ക്കുള്ളിൽ മൈനർ ഓപ്പറേഷൻ തീയേറ്റർ പ്രവർത്തനം തുടങ്ങും.
ആശുപത്രി വെയിസ്റ്റ് നിർമ്മാർജ്ജനം ചെയ്യുന്ന ആവശ്യത്തിലേക്ക് ഒരു ഇൻസിനറേറ്ററും സ്ഥാപിക്കും. ആശുപത്രി വികസന സൊസൈറ്റി രൂപീകരിച്ച് ഉത്തരവിറക്കാൻ ആരോഗ്യ വകുപ്പിൽ അടിയന്തിരമായി ഇടപെടണമെന്നും യോഗം തീരുമാനിച്ചു.
തസ്തിക അനുവദിക്കാനുള്ള ഫയൽ ഫിനാൻസിൽ വരെ എത്തിയിട്ടുണ്ട്. തീരുമാനമാക്കാൻ ഇടപെടുമെന്ന് എം.എൽ.എ യോഗത്തെ അറിയിച്ചു.
ബയോകെമിസ്ട്രി, മൈക്രോബയോളജി, ഫാർമക്കോളജി, കമ്മ്യൂണിറ്റി മെഡിസിൻ, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിൽ നിലവിലുള്ള ഓരോ അസിസ്റ്റൻ്റ് പ്രൊഫസർമാരുടെ ഒഴിവിൽ ആളെ നിയമിക്കാൻ ഡി.എം.ഇയുമായി ചർച്ച നടത്തുമെന്നും എം.എൽ.എ യോഗത്തെ അറിയിച്ചു.
യോഗത്തിൽ എം.എൽ.എയെ കൂടാതെ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ: സി.എസ്.വിക്രമൻ, സൂപ്രണ്ട് ഡോ: എസ്.സജിത്കുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!