
പ്രശസ്ത മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. പി. എം. മാത്യു വെല്ലൂര്‍ (87) അന്തരിച്ചു. പട്ടം പ്ലാമൂട് ചാരാച്ചിറയിലെ വീട്ടില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു അന്ത്യം.തിരുവനന്തപുരത്തുള്ള മനഃശാസ്ത്ര ചികിത്സാകേന്ദ്രത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണാലിറ്റി ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിന്റെയും ഡയറക്ടറായിരുന്നു.നിരവധി മനഃശാസ്ത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു.മാവേലിക്കരയ്ക്കടുത്ത് കരിപ്പുഴയില്‍ 1933 ജനുവരിയില്‍ പാലയ്ക്കല്‍താഴെ കുടുംബത്തിലാണ് ജനിച്ചത്.
സംസ്‌കാരം ചൊവ്വാഴ്ച മാവേലിക്കരയില്‍ നടക്കും.