പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കേരളത്തില് ഇന്ന് 4538 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു

 

ത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 14, 17, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് (നെല്ലിമല, മാര്‍ത്തോമ കോളനി ഭാഗം) എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 28 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (മേലൂര്‍പ്പടി-കൊച്ചരപ്പ്, പള്ളിത്താഴെ ഭാഗം-കൊച്ചരപ്പ്), വാര്‍ഡ് രണ്ട് (വാവരുമുക്ക്-ചെറുകോല്‍ പതാന്‍, ശാസ്താംകോയിക്കല്‍ ജംഗ്ഷന്‍-പെരുമ്പാറ ജംഗ്ഷന്‍), വാര്‍ഡ് മൂന്ന് (ശാസ്താംകോയിക്കല്‍ ജംഗ്ഷന്‍-വായ്പ്പൂര്‍ ബസ് സ്റ്റാന്‍ഡ്), ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന് (കയ്യാലേത്ത് മഞ്ഞക്കടമ്പ്, പേരിയത്ത്, ചെറിയത്തുമല ഭാഗം), പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് (കഴിപ്പില്‍ കോളനി ഭാഗം), വാര്‍ഡ് അഞ്ച് (ആലുംതുരുത്തി പോസ്റ്റ് ഓഫീസ് മുതല്‍ ആലുംതുരുത്തി അമ്പലം വരെ ഭാഗങ്ങള്‍), റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (റേഷന്‍ കടപ്പടി (വരവൂര്‍) മുതല്‍ റാന്നി വലിയ പള്ളി വരെയുള്ള ഭാഗം) എന്നീ സ്ഥലങ്ങള്‍ സെപ്റ്റംബര്‍ 29 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം സെപ്റ്റംബര്‍ 28ന് അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.