ചെസ്സ് ഗെയിം ഏറ്റവും മികച്ച ബുദ്ധി വ്യായാമോപാധി കൂടിയാണ്. ബ്രെയിന്‍ ഡെവലപ്മെന്‍റ് കാലഘട്ടത്തില്‍, കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാവുന്ന നല്ല വിനോദമാണ് ചെസ്സ്.
കറുപ്പും വെളുപ്പും കരുക്കള്‍ കൊണ്ട്, രണ്ട് പേര്‍ തമ്മില്‍; കറുപ്പും വെളുപ്പും ഇടകലര്‍ന്ന 64 സമചതുര കളങ്ങളുള്ള ബോര്‍ഡിലാണ്, അവരുടെ അറിവും കഴിവും പ്രാപ്തിയും ഉപയോഗിച്ചു ചെസ്സില്‍ മാറ്റുരയ്ക്കുന്നത്.ചെസ്സ് ബോര്‍ഡ് വയ്ക്കുന്ന വിധമാണ്. താഴെ വലതുമൂലയിലുള്ള ചതുരം എല്ലായ്‌പ്പോഴും വെളുത്ത കളം ആയിരിക്കണം. ഓരോ കളങ്ങള്‍ക്കും പ്രത്യേകമായ പേരുണ്ട്. വെള്ളക്കരുക്കള്‍ ഏതുഭാഗത്തു വയ്ക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി, അതിന്റെ ഏറ്റവും താഴെ ഇടതു ഭാഗത്തുള്ള കളത്തെ a1 എന്നു വിളിക്കുന്നു. അങ്ങനെ a1,a2,…a8,b1, c1,d1,…h1,h2,…h8 64 കളങ്ങളുടെ പേരുകള്‍ തന്നിരിക്കുന്ന ബോര്‍ഡ് നോക്കി മനസിലാക്കാവുന്നതാണ്.
കരുക്കള്‍ക്കും പേരും അതിന് ചുരുക്കെഴുത്തും ഉണ്ട്. ചെസ്സ് കളി രേഖപ്പെടുത്താന്‍ അതാണ് ഉപയോഗിക്കുന്നത്. കളിയിലെ ശാക്തിക ബലാബലം താരതമ്യം ചെയ്യാന്‍, സങ്കല്പികമായ പോയിന്റും കരുക്കള്‍ക്ക് കല്‍പിച്ചു നല്‍കിയിട്ടുണ്ട്.
രാജാവ് കിംഗ് (K) വിലമതിക്കാനാകാത്തത്
മന്ത്രി ക്വീന്‍ (Q) 9 പോയിന്റ്‌സ്
തേര് റൂക് (R) 5 പോയിന്റ്സ്
ആന ബിഷപ്പ് (B) 3 പോയിന്റ്സ്
കുതിര നൈറ്റ് (N) 3 പോയിന്റ്സ്
കാലാള്‍ പോണ്‍ (P) 1 പോയിന്റ്
ഇതില്‍ പോണിന്‍റെ പേരായി P എന്നത് ഇപ്പോള്‍ ഉപയോഗിച്ചു വരുന്നില്ല, പകരം അത് നില്‍ക്കുന്ന കളത്തിന്റെ പേരാണ് ഉപയോഗിക്കുന്നത്. (ഉദാ: e4 ,d4, f7, b6..)
രണ്ടുപേർ തമ്മിൽ കളിക്കുന്ന ഒരു കളിയാണ് ചെസ്സ്. രണ്ടു നിറങ്ങളിലുള്ള കരുക്കൾ ഉപയോഗിച്ച് ചെസ്സ് കളത്തിലാണ് ഇത് കളിക്കുന്നത്. ഓരോ വശത്തും എട്ടുവീതം എന്ന രീതിയിൽ സമചതുരാകൃതിയിലുള്ള 64 ചെറിയ കളങ്ങൾ നിറഞ്ഞതാണ് ചെസ്സ് കളം. കളി ആരംഭിക്കുമ്പോൾ ഓരോ കളിക്കാരനും 16 കരുക്കൾ വീതം ഉണ്ടായിരിക്കും (എട്ട് കാലാൾ, രണ്ടു കുതിരകൾ, രണ്ടു ആനകൾ, രണ്ടു തേരുകൾ, ഒരു റാണി അഥവാ മന്ത്രി, ഒരു രാജാവ് എന്നിവയാണവ). ആറു തരത്തിലുള്ള കരുക്കളും നീങ്ങുന്നത് വ്യത്യസ്ത രീതിയിലാണ്. ചെസ്സ് കരുക്കൾ എതിർ കളിക്കാരന്റെ രാജാവിനെ ചെക്ക്മേറ്റ് ആക്കുക എന്ന ലക്ഷ്യത്തോടെ, ഏതിരാളിയുടെ കരുക്കളെ ആക്രമിക്കാനും വെട്ടിയെടുക്കാനും ഉപയോഗിക്കുന്നു. വെളുത്ത നിറത്തിലുള്ള കരുക്കൾ ഉപയോഗിച്ചു കളിക്കുന്നയാളെ ‘വെള്ള കളിക്കാരൻ’ എന്നും കറുത്ത കരുക്കൾ ഉപയോഗിച്ച് കളിക്കുന്നയാളെ ‘കറുത്ത കളിക്കാരൻ’ എന്നും പറയുന്നു.
കളി തുടങ്ങുമ്പോൾ രണ്ടു കളിക്കാരുടേയും കരുക്കൾ ഇടതുവശത്തെ ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ ഒരേ തരത്തിൽ ക്രമീകരിച്ചിരിക്കും. വെളുത്ത കരുക്കൾ വെച്ച് കളിക്കുന്നയാൾക്ക് ബോർഡിന്റെ ഇടതു വശത്തുനിന്ന് വലതുവശത്തേക്കും കറുത്ത കരുക്കൾ വെച്ച് കളിക്കുന്ന കളിക്കാരൻ ബോർഡിന്റെ വലതു വശത്തുനിന്ന് ഇടതു വശത്തേക്കുമായി ഇനി പറയുന്ന രീതിയിലാണ് കരുക്കൾ ക്രമീകരിക്കുന്നത്. ആദ്യ വരിയിൽ തേര്. കുതിര, ആന, റാണി(മന്ത്രി), രാജാവ്, ആന, കുതിര തേര് എന്നിങ്ങനെയും ആ നിരക്ക് തൊട്ടു മുൻപിലായുള്ള വരിയിലെ ഒരോ കളത്തിലും ഒരോ കാലാളുകളെ വീതമാണ് നിരത്തുന്നത്. ആദ്യം വെള്ള കളിക്കാരൻ തന്റെ കരുക്കളിലൊന്നിനെ നീക്കി കളിതുടങ്ങുന്നു. അതിനു ശേഷം കറുത്ത കളിക്കാരൻ തന്റെ കരുക്കളിലൊന്നിനെ നീക്കുന്നു. ഇങ്ങനെ ഒന്നിടവിട്ട് വെള്ളയും കറുപ്പും തങ്ങളുടെ കരുക്കളെ നീക്കി കളി തുടരുന്നു.
ഓരോ കരുവും നീക്കുന്നതിനു അവയുടേതായ സവിശേഷ രീതിയുണ്ട്. ഒരു കരുവിനെ അതേ നിറത്തിലുള്ള കരുവിരിക്കുന്ന കളത്തിലേക്ക് നീക്കാൻ പാടുള്ളതല്ല. അതുപോലെത്തന്നെ മറ്റു കരുക്കൾ ഇരിക്കുന്ന കളത്തിലൂടെ കരുക്കളെ നീക്കാൻ പാടുള്ളതല്ല. എങ്കിലും ഒരു കരുവിന്റെ എതിരാളിയുടെ കരുവിരിക്കുന്ന കളത്തിലേക്ക് നീക്കാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ എതിരാളിയുടെ കരുവിനെ ‘വെട്ടി’ എന്നോ ‘പിടികൂടി’ എന്നോ പറയുന്നു. അങ്ങനെ വെട്ടപ്പെടുന്ന കരുക്കൾ ചെസ്സ് ബോർഡിൽ നിന്നും പുറത്താവും. ഒരു കരുവിന്റെ നിയന്ത്രണത്തിലുള്ള കളങ്ങൾ ആ കരുവിന്റെ കാലിലാണെന്ന് പറയാം.
https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D