Trending Now

പേന്‍ നാശിനിയായ ചെകുത്താൻ‌പൂവ്

ഗ്ലോറിയോസ ലില്ലി മേന്തോന്നി എന്നും പറയൻ ചെടി എന്നും അറിയപ്പെടുന്നു.തമിഴ്‌നാട് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ്.ഗർഭാശയത്തെയും ഹൃദയത്തെയും വേഗത്തിൽ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. രക്തപ്രകോപകരമാണ് . അധികമായാൽ ഛർദി, അതിസാരം, ഉദരവേദന, ഹൃദയസ്തംഭനം ഇവ ഉണ്ടാകും. വിഷഹരശക്തിയുണ്ട്.
പാമ്പുവിഷത്തിൻ ഔഷധമായി ഉപയോഗിച്ചുവരുന്നു.ഇതിന്റെ പൂവിനെ അഗ്നിശിഖ, ചെകുത്താൻ‌പൂവ് എന്നൊക്കെ ചിലയിടങ്ങളിൽ വിളിക്കുന്നത്. ഇതിന്റെ കിഴങ്ങ് പ്രധാനമായും വിഷചികിത്സയ്ക്കും, ത്വക്ക് രോഗശമനത്തിനും ഉപയോഗിക്കുന്നു. അധികം കഴിച്ചാൽ മരണം വരെ സംഭവിക്കാമത്രേ.

പഴയകാലത്ത് ഗര്‍ഭഛിദ്രത്തിനും, പ്രസവം വേഗത്തിലാക്കാനുമൊക്കെ മേന്തോന്നിക്കിഴങ്ങ് ഉപയോഗിച്ചിരുന്നു. വിഷാംശമുള്ളതുകൊണ്ട് ഇതിന്റെ ഇല അരച്ചു പിഴിഞ്ഞെടുത്ത നീര് പേന്‍നാശിനിയായും ഉപയോഗിച്ചിരുന്നു.കോന്നി വന ഭാഗത്ത് ധാരാളമായി ഉണ്ട് .