Trending Now

പോപ്പുലര്‍ തട്ടിപ്പ് : സ്വത്തുക്കള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കുവാന്‍ സര്‍ക്കാര്‍ നടപടി

 

ഇലക്ഷനില്‍ ബി ജെ പിക്ക് ഒപ്പം പോപ്പുലര്‍ നിക്ഷേപകര്‍ അണിനിരക്കുമെന്ന് ഭയപ്പാട് : സംസ്ഥാന സർക്കാർ കേന്ദ്ര നിയമം നടപ്പിലാക്കും
പോപ്പുലര്‍ തട്ടിപ്പ് : സ്വത്തുക്കള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കുവാന്‍ നടപടി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായതും നിക്ഷേപകരുടെ കോടികണക്കിന് രൂപാ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളായ തോമസ് ഡാനിയല്‍ (റോയി )ഭാര്യ പ്രഭ ,റിനു മറിയം തോമസ് (ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ),റീബ മറിയം തോമസ്‌ , റിയ ആൻ തോമസ് (ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം)എന്നിവരുടെയും ബിനാമികളുടെയും മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ അടിയന്തിര നീക്കം നടത്തി .
പ്രതികളുടെ കേരളത്തിലെ ആസ്തി പൂര്‍ണ്ണമായും രജിസ്ട്രേഷന്‍ വകുപ്പും വിവിധ വില്ലേജ് ഓഫീസും ചേര്‍ന്ന് കണ്ടെത്തി . മുഴുവന്‍ ആസ്ഥിയും കണ്ടെത്താന്‍ സര്‍ക്കാര്‍ വില്ലേജ് ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു . ആസ്ഥി പിടിച്ചെടുത്ത് സ്വത്തുകൾ വിറ്റ് നിക്ഷേപകരുടെ പണം തിരികെ നല്‍കുവാന്‍ ആണ് സര്‍ക്കാര്‍ നീക്കം . സാമ്പത്തികതട്ടിപ്പുകൾ തടയാനായി കൊണ്ടു വന്ന കേന്ദ്രനിയമം ഉപയോഗിച്ചാണ് സർക്കാർ നടപടി.ആദ്യമായാണ് കേരളത്തില്‍ ഇത്തരം ഒരു കേന്ദ്ര നിയമം സര്‍ക്കാര്‍ പ്രയോഗിക്കുന്നത് .

അഭ്യന്തര സെക്രട്ടറിയായ സജ്ഞയ് എം കൗളിനു അതോറിറ്റി ചുമതല നല്‍കിക്കൊണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു . പ്രതികളുടെ മുഴുവന്‍ സ്വത്തുക്കളും സര്‍ക്കാരിലേക്ക് കണ്ടു കെട്ടും . സ്വത്തുവകകൾ ലേലം ചെയ്തോ വിൽപന നടത്തിയോ പണം കണ്ടെത്തുകയും അതു നിക്ഷേപകർക്ക് നൽകുകയും ചെയ്യണം എന്നാണ് കേന്ദ്ര നിക്ഷേപക നിയമം .അതിന്‍ പ്രകാരം ആണ് നടപടി . പ്രതികള്‍ക്ക് മറ്റൊരു കോടതിയിലും അതോറിറ്റിയുടെ തീരുമാനം ചോദ്യം ചെയ്യാന്‍ കഴിയില്ല .പ്രതികൾ വിൽപന നടത്തിയ സ്വത്തുകൾ കണ്ടുകെട്ടാനും വിൽക്കാനും അതോറിറ്റിക്ക് പൂര്‍ണ്ണ ചുമതല ഉണ്ടാകും .പോപ്പുല‍ർ ഫിനാൻസ് തട്ടിപ്പ് പരി​ഗണിക്കാനായി പ്രത്യേക കോടതിയും ഇതോടെ രൂപീകരിക്കേണ്ടി വരും .
കേസ് സി ബി ഐയ്ക്ക് സര്‍ക്കാര്‍ കൈമാറി ഉത്തരവ് ഇറക്കിയിരുന്നു .
നിക്ഷേപകരുടെ കാര്യത്തില്‍ ബി ജെ പി അനുകൂലമായി നില്‍ക്കുകയും നിക്ഷേപകര്‍ക്ക് ഉള്ള നീതിയ്ക്ക് വേണ്ടി ബി ജെ പി മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്തതോടെ സര്‍ക്കാരിന് അപകടം മണത്തു . വരുന്ന തിരഞ്ഞെടുപ്പില്‍ 75000 ഓളം ഉള്ള നിക്ഷേപകര്‍ ബി ജെ പിയ്ക്ക് പിന്തുണ നല്‍കുമെന്ന് ഗ്രൂപ്പുകളിലൂടെ പരസ്യമായി പറഞ്ഞതോടെ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അത്തരം ഒരു നീക്കം സ്പെഷ്യല്‍ ബ്രാഞ്ചിലൂടെ സര്‍ക്കാരില്‍ ധരിപ്പിച്ചിരുന്നു .
ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ഇന്ന് പത്തനംതിട്ടയില്‍ നിക്ഷേപകരുടെ സംഗമം വിളിച്ച് ചേര്‍ത്തിരുന്നു . ഇത് കൂടുതല്‍ അപകടം ആണെന്ന് കണ്ടറിഞ്ഞ സര്‍ക്കാര്‍ പോപ്പുലര്‍ നിക്ഷേപകരുടെ നീതിയ്ക്ക് വേണ്ടി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു . ഇത് സ്വാഗതാര്‍ഹമാണ് എന്നു നിക്ഷേപകര്‍ പറഞ്ഞു .