Trending Now

കോന്നി പോപ്പുലര്‍ തട്ടിപ്പ് : രാഷ്ടീയ നേതാക്കളുടെ കോടികള്‍ ഉണ്ട് : കോന്നി സി ഐ ഇര

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പു കുടുംബം നടത്തിയ തട്ടിപ്പില്‍ ഇരകള്‍ സാദാ ജനം മാത്രം അല്ല . വന്‍വ്യവസായികള്‍ മുതല്‍ രാഷ്ടീയ നേതാക്കളുടെ കോടികള്‍ വരെ ഉണ്ട് എന്നു അറിയുന്നു . 5 കോടി മുതല്‍ 100 കോടി വരെ ആണ് അവരുടെ നിക്ഷേപം . കൃത്യമായി എല്ലാ മാസവും 5 നു മുന്നേ 12 ശതമാനം പലിശ വാങ്ങി . വകയാര്‍ ഹെഡ് ഓഫീസ് കോന്നി പോലീസ് പരിധിയില്‍ ആണ് എന്നതിനാല്‍ കോന്നി പോലീസ് ആണ് എല്ലാ പരാതിയും ഒറ്റ എഫ് ഐ ആര്‍ ചുമത്തിയെ .അതും സംസ്ഥാന പോലീസ് ചീഫ് നല്‍കിയ നിര്‍ദേശം . ഡി ജി പി മറ്റൊരു കേസിലും നേരിട്ടു ഇടപ്പെട്ടില്ല എങ്കിലും പോപ്പുലര്‍ വിഷയത്തില്‍ ഡി ജി പി ഇടപ്പെട്ടു .അതില്‍ ഉള്ള കാരണം കൂടി സി ബി ഐ അന്വേഷിക്കണം . ഡി ജി പി യെ ഈ കേസില്‍ നിക്ഷേപകര്‍ക്ക് വിശ്വസം ഇല്ല . പത്തനംതിട്ട പോലീസ്ചീഫ് മുതല്‍ ഈ കേസില്‍ ഭയപ്പാട് .ആരെയാണ് ഭയക്കുന്നെ . രാഷ്ട്രീയ നേതാക്കളെയോ.കോന്നി വാര്‍ത്ത പറഞ്ഞ കോടികള്‍ ആരുടെ .അഞ്ചാം പ്രതിയായ ആളിനെ അറസ്റ്റ് ചെയ്യുവാന്‍ 16 ദിവസം കാത്തു . ഹൈക്കോടതി നിന്നും ജാമ്യം എടുക്കാന്‍ ഉള്ള അവസരം പോലീസ് നല്‍കി . ആറാം പ്രതി റോയിയുടെ അമ്മ വിദേശ രാജ്യത്തു ആണ് . അവരെ കേസില്‍ നേരിട്ടു ഉള്‍പ്പെടുത്തിയില്ല .
ശെരിക്കും ഈ കേസ്സ് എന്‍ ഐ എ അന്വേഷിക്കുക . കാരണം ഉണ്ട് .ആര്‍ക്ക് വേണം എങ്കിലും ഒരു ചെക്ക് ലീഫ് നല്‍കിയാല്‍ എത്ര കോടി വേണം എങ്കിലുംപോപ്പുലര്‍ ഉടമ പലിശയ്ക്കു പണം നല്‍കി എന്നാണ് വിവരം . എവിടെ നിന്നുംഒരു രേഖയും ഇല്ലാതെ കോടികള്‍ കിട്ടിയാല്‍ നിക്ഷേപിക്കുന്ന ഏക സ്ഥാപനം പോപ്പുലര്‍ ആയിരുന്നു എന്നു അറിയുന്നു . ഉടമകളുടെബന്ധം രാജ്യത്തിന് വെളിയില്‍ ആണ്കൂടുതലും നടന്നത് . എന്തും ചെയ്യാന്‍ ഉടമകള്‍ തയ്യാര്‍ .അതിനായി പണം വാരിക്കോരി നല്‍കി . കേരള പോലീസ് അന്വേഷിച്ചാല്‍ ഈ ബന്ധം വെളിപ്പെടില്ല . സി ബി അന്വേഷണം പോരാ എന്‍ ഐ എ അന്വേഷിക്കുക . അപ്പോള്‍ രാജ്യ ദ്രോഹകുറ്റം പോലും കണ്ടെത്താന്‍ കഴിയും എന്നാണ് നിക്ഷേപകര്‍അറിയിക്കുന്നത് .
കള്ളപ്പണം പോലും വെളിപ്പിച്ചു എന്നാണ് പോലീസ് ആദ്യം കണ്ടെത്തിയത് .വെറും നിക്ഷേപക തട്ടിപ്പ് മാത്രം അല്ല പ്രതികള്‍ ചെയ്തത് . രാജ്യ ദ്രോഹം പോലും ഉണ്ട് എന്നാണ് നിക്ഷേപകരില്‍ ചിലര്‍ പറയുന്നതു .