പഠിച്ചു കഴിഞ്ഞാൽ പണി ഉറപ്പ്. ഉടൻ പഠിക്കൂ UK – CPD Approved Caregiver കോഴ്സ്സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നികോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

പോപ്പുലര്‍ സാന്‍ ഉള്‍പ്പെടെ 140 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതി ഇല്ല

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ പോപ്പുലര്‍ സാന്‍ ഫിനാന്‍സ്സ് ഉള്‍പ്പെടെ കേരളത്തിലെ 140 വലുതും ചെറുതുമായ സ്വകാര്യ ധനകാര്യ ഫിനാന്‍സ്സുകള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതി ഇല്ലെന്ന് റിസര്‍വ് ബാങ്ക് തിരുവനന്തപുരം റീജിയന്‍ പൊതു ജനത്തെ അറിയിച്ചു . കാറ്റഗറി എ വിഭാഗതില്‍ ഉള്ള 4 സ്ഥാപനങ്ങള്‍ക്ക് മാത്രമേ കേരളത്തില്‍ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി ഉള്ളൂ . കേരള സ്റ്റേറ്റ് പവര്‍ ആന്ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റെഡ് , മുത്തൂറ്റ് വെഹിക്കിള്‍ ആന്‍ഡ് അസെറ്റ് ഫൈനാന്‍സ് ലിമിറ്റഡ് , മുത്തൂറ്റ് കാപ്പിറ്റല്‍ സെര്‍വീസ് ലിമിറ്റഡ് , ശ്രീരാഖ് ജനറല്‍ ഫൈനാന്‍സ് ലിമിറ്റഡ് എന്നിവയ്ക്കു മാത്രം ആണ് നിക്ഷേപം സ്വീകരിക്കാന്‍ നിലവില്‍ അനുമതി ഉള്ളത് . കേരളത്തിലെ ബാക്കി 140 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതി ഇല്ല എന്നിരിക്കെ കോടികണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിച്ചു പ്രവര്‍ത്തിക്കുന്നു .

 

പത്രങ്ങളില്‍ വളരെ വിശ്വസ്തത അവകാശപ്പെട്ട് കൊണ്ട് പരസ്യ ഫീച്ചറുകളുടെയും രൂപത്തില്‍ ആണ് പത്രങ്ങളില്‍ മുഴു പേജ് പരസ്യങ്ങള്‍ നല്‍കി സ്ഥാപനത്തെ മഹത്വവത്കരിക്കുന്നത് . റിസര്‍വ് ബാങ്കിന്‍റെ എല്ലാ മാനദണ്ഡവും കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഫിനാന്‍സിങ് സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകണം . നിക്ഷേപം സ്വീകരിക്കാന്‍ അര്‍ഹത ഇല്ലാത്ത സ്ഥാപന പട്ടികയില്‍ 114 മതായി സാന്‍ പോപ്പുലര്‍ പേരും ഉണ്ട് 140 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതി ഇല്ലെന്ന് ഭാരതീയ റിസര്‍വ് ബാങ്ക് 18/09/2020 ല്‍ ഇറക്കിയ പൊതുജന ശ്രദ്ധയ്ക്ക് ഉള്ള നോട്ടീസില്‍ പറയുന്നു . കാറ്റഗറി എ യിലെ സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതി ഉണ്ട് കാറ്റഗറി ബി യില്‍ ഉള്ള ഒരു സ്ഥാപനത്തിനും നിക്ഷേപം സ്വീകരിക്കാന്‍ അനുമതി ഇല്ല എന്നു ആര്‍ ബി ഐയുടെ അറിയിപ്പില്‍ പറയുന്നു
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പൊതുജനത്തില്‍ അറിയിപ്പ് നല്കുവാന്‍ ആണ് ആര്‍ ബി ഐ ഇത്തരം ഒരു നോട്ടീസ് പ്രസിദ്ധീകരിച്ചത് .
അംഗീകാരം ഇല്ലാത്ത മുഴുവന്‍ സ്ഥാപനങ്ങളില്‍ നിന്നും പണം പിന്‍വലിക്കുവാന്‍ നിക്ഷേപകര്‍ തീരുമാനിച്ചാല്‍ അത്തരം മുഴുവന്‍ സ്ഥാപനങ്ങളും പ്രതിസന്ധിയിലാകും . നിക്ഷേപകര്‍ പണം തിരികെ ചോദിച്ചാല്‍ നല്‍കുവാന്‍ ചില സ്ഥാപനങ്ങള്‍ ഫണ്ട് കണ്ടെത്തിയിട്ടുണ്ട് . എന്നാല്‍ മുഴുവന്‍ നിക്ഷേപകരും ഒന്നിച്ചു എത്തിയാല്‍ പ്രതിസന്ധി അതി രൂക്ഷമാകും .