Trending Now

പോപ്പുലര്‍ ഫിനാന്‍സ് : ചെക്ക് കേസ് വക്കീല്‍ നോട്ടീസുകള്‍ മടങ്ങുന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രധാന ഉടമകളായ തോമസ് ഡാനിയല്‍ (റോയ് ഡാനിയേൽ) ഭാര്യ പ്രഭ തോമസ് മക്കളായ റീബ, റിനു , റിയ എന്നിവര്‍ പോലീസ് പിടിയിലായി റിമാന്‍റിലായതോടെ ഇവര്‍ക്ക് എതിരെ നിക്ഷേപകര്‍ അയക്കുന്ന ചെക്ക് കേസ് വക്കീല്‍ നോട്ടീസുകള്‍ കൈപറ്റാന്‍ ആളില്ലാതെ മടങ്ങി . 11 വക്കീല്‍ നോട്ടീസുകള്‍ ആണ് പോസ്റ്റ് ഓഫീസില്‍ നിന്നും വകയാറിലെ പോപ്പുലര്‍ ആസ്ഥാനത്ത് എത്തിയത് . ഉടമകള്‍ നേരത്തെ നല്‍കിയ ചെക്കുകള്‍ നിക്ഷേപകര്‍ ബാങ്കുകളില്‍ കളക്ഷന് ഇട്ടു . ബാങ്കില്‍ പണം ഇല്ലാത്തതിനാല്‍ ചെക്ക് മടങ്ങി . മടങ്ങിയ ചെക്കിലെ തുക 15 ദിവസത്തിന് ഉള്ളില്‍ ലഭിക്കണം എന്നാവശ്യം ഉന്നയിച്ചുള്ള വക്കീല്‍ നോട്ടീസുകള്‍ ആണ് ഒപ്പിട്ടു വാങ്ങാന്‍ ” ഉത്തരവാദിത്വം “ഉള്ള ആളുകള്‍ ഇല്ലാത്തതിനാല്‍ മടങ്ങുന്നത് . പോസ്റ്റ് ഓഫീസ് രജിസ്റ്റര്‍ നോട്ടീസ് വകയാറിലെ പോപ്പുലര്‍ ബാങ്ക് കെട്ടിടത്തില്‍ ഒട്ടിച്ചു പോസ്റ്റ്മാന്‍ മടങ്ങി . കൂടുതല്‍ നിക്ഷേപകര്‍ കയ്യില്‍ ഉള്ള ചെക്കുകള്‍ ബാങ്കുകളില്‍ കളക്ഷന് വേണ്ടി നല്‍കി .ഇവരും തുടര്‍ന്നു വക്കീല്‍ നോട്ടീസ് അയക്കുകയും കൈപറ്റാന്‍ ആളില്ലാത്തതിനാല്‍ മടങ്ങി കിട്ടുന്നവര്‍ കോടതി നടപടികളിലേക്ക് പ്രവേശിക്കും .
കോടികണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങുവാന്‍ ഉള്ള ഗൂഢ പദ്ധതിആണ് പൊളിഞ്ഞത് .
ആറാം പ്രതിയായ തോമസ് ഡാനിയലിന്‍റെ മാതാവ് ഇപ്പോള്‍ ആസ്ട്രേലിയയിലെ മെല്‍ബണില്‍ ബന്ധു വീട്ടില്‍ ഉണ്ട് . ഇവരെയും അറസ്റ്റ് ചെയ്യുവാന്‍ പോലീസ് ശ്രമം ആരംഭിച്ചു . ഇന്‍റര്‍പ്പോള്‍ സഹായത്തോടെ മാത്രമേ ഇവരെ തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യുവാന്‍ സാധിക്കൂ . ഇവരും ഗൂഡാലോചനയിലെ പ്രധാന പ്രതിയാണ് .