Trending Now

പോപ്പുലര്‍ : തട്ടിപ്പ് കമ്പനിയുടെ മുൻ ഉദ്യോഗസ്ഥരിൽ ചിലരിലേക്കും അന്വേഷണം പ്രധാനമായും മൂന്നുപേരാണ് രഹസ്യ ഉപദേശകര്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയ വിശ്വാസ വഞ്ചനയും ചതിയും ഓണ്‍ലൈന്‍ മാധ്യമമായ “കോന്നി വാര്‍ത്ത ഡോട്ട് കോം “പുറത്തു കൊണ്ടുവന്നതിന്‍റെ ഫലമായി നേരിട്ട് തട്ടിപ്പ് നടത്തിയ ഉടമയും ഭാര്യയും മൂന്നു പെണ്‍ മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു . ഇവരുടെ മാതാവ് ഒരു പ്രധാന ഉടമയാണ് .ഇവരെ ഗൂഡാലോചനയുടെ ഫലമായി വിദേശ രാജ്യമായ ആസ്ട്രേലിയയിലെ മെല്‍ബന്‍ എന്ന സ്ഥലത്തേക്ക് സുരക്ഷിതമായി ഉടമകള്‍ കടത്തിയിരുന്നു . മേരിക്കുട്ടി ഡാനിയേൽ ആണ് ഇതിലെ പ്രമുഖ പ്രതി എങ്കിലും പോലീസ് അവരെ ” മന: പൂര്‍വ്വം “പ്രായം ചെന്ന വിധവ എന്ന പരിഗണന നല്‍കി താല്‍ക്കാലികമായി മാറ്റി നിര്‍ത്തി .മേരിക്കുട്ടി ഡാനിയേലിന്‍റെ ഭര്‍ത്താവ് തുടങ്ങിയ ചെറിയ സ്ഥാപനം മകന്‍ തോമസ് ഡാനിയല്‍ എന്ന റോയി വളര്‍ത്തി .റോയിയുടെ സന്തതികളായ മൂന്നു പെണ്‍ മക്കള്‍ വളര്‍ന്ന് തട്ടിപ്പിന്‍റെ ബാലപാഠം തൃശൂര്‍ ഉള്ള സുഹൃത്തില്‍ നിന്നും മനസിലാക്കി . അവിടെ തുടങ്ങി വകയാര്‍ പോപ്പുലര്‍ തളര്‍ച്ച . 21 വ്യാജ സ്ഥാപനം രൂപീകരിച്ചു പ്രധാന പോപ്പുലര്‍ പേരില്‍ 2000 കോടി വക മാറ്റി . കൃത്യമായ നിര്‍ദേശം ഇവര്‍ക്ക് കിട്ടിക്കൊണ്ടിരുന്നു .ആ “തലയാണ് ” പോപ്പുലര്‍ വകയാര്‍ ശാഖയെ നിയന്ത്രിച്ചത് .
നിക്ഷേപകര്‍ വിശ്വാസം കണക്കില്‍ എടുത്തു 1000 മുതല്‍ കോടികള്‍ കരങ്ങളില്‍ ഏല്‍പ്പിച്ചു . പിന്നെ നടന്നത് ആ പണം ഒരു മണിക്കൂര്‍ കൊണ്ട് പോപ്പുലര്‍ നിധിയില്‍ എത്തി അവിടെ നിന്നും പല പേരില്‍ ഉള്ള ഷെയര്‍ തട്ടിപ്പ് സ്ഥാപനങ്ങള്‍ എടുത്ത മറ്റ് ബാങ്കില്‍ എത്തുകയും ഇവിടെ നിന്നും പണം പിന്‍വലിക്കുകയും ചെയ്തു .1750 ബാങ്ക് അക്കൌണ്ട് ഇവരുടെ പേരില്‍ ഉണ്ട് .
വകയാര്‍ ആസ്ഥാനത്തെ 3 പ്രധാന ജീവനക്കാര്‍ ആണ് ഈ തുകകള്‍ എല്ലാം വ്യാജ പേരില്‍ ഉള്ള  ഷെയറിലേക്ക് മാറ്റിയത് .ഇതിന് ഇവര്‍ക്ക് കമ്മീഷന്‍ ലഭിച്ചു . ഇവരിലെ ഒരു പ്രധാനി ബാംഗളൂര്‍ ഉണ്ട് . ഇയാളുമായി ” കോന്നി വാര്‍ത്ത ” നിരന്തരം ബന്ധപ്പെടുന്നു എങ്കിലും ഇതുവരെ ഒന്നിലും മറുപടി തന്നില്ല . ഈ പ്രധാനിയെ ഉടന്‍ പോലീസ് അറസ്റ്റ് ചെയ്യണം . ഒപ്പം വകയാര്‍ ഹെഡ് ഓഫീസിലെ മുഴുവന്‍ പ്രധാന സ്ഥാനത്ത് ഉള്ളവരെയും അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണം .

വകയാറിലെ ബ്രാഞ്ച് മാനേജര്‍ ആണ് നിക്ഷേപകരുടെ കയ്യില്‍ നിന്നും നേരിട്ടു പണം വാങ്ങിയത് . നിക്ഷേപകര്‍ ഇയാളുടെ വീടിന് മുന്നില്‍ ധര്‍ണ്ണ നടത്തി . ഒരാളെ മോഹന സുന്ദര വാഗ്ദാനം നല്‍കി കറക്കി ഒരു കോടി രൂപ നിക്ഷേപിപ്പിച്ചാല്‍ ബ്രാഞ്ച് മാനേജരുടെ കയ്യില്‍ 5 ലക്ഷം രൂപ കമ്മീഷന്‍ ആയി ലഭിക്കും . എല്ലാ ബ്രാഞ്ച് മാനേജര്‍മാരും ഈ തുക കണ്ടു പരിചയകാരെ കറക്ക് കമ്പനിയില്‍ എത്തിച്ച് ലക്ഷണങ്ങള്‍ കമ്മീഷന്‍ വാങ്ങി സുഖിച്ചു ജീവിക്കുന്നു . എല്ലാ ബ്രാഞ്ച് മാനേജര്‍മാര്‍ക്ക് എതിരെയും നിക്ഷേപകര്‍ പരാതി നല്‍കുക .അവരുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത് നിക്ഷേപകര്‍ക്ക് വിതരണം ചെയ്യണം . ബ്രാഞ്ച് മാനേജര്‍മാര്‍ ആണ് നിക്ഷേപകരെ നിരന്തരം വിളിച്ച് പണം നിക്ഷേപിച്ചാല്‍ കിട്ടുന്ന ആനുകൂല്യത്തെ കുറിച്ച് സംസാരിച്ചതും പണം വാങ്ങിയതും . ഉടമകളെ 99 ശതമാനം ആളുകളും കണ്ടിട്ടില്ല . ബ്രാഞ്ച് മാനേജര്‍മാരെ പ്രതി ചേര്‍ക്കണം . അതിനു വേണ്ടി നിക്ഷേപകര്‍ ആലോചിക്കുക