കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസിലെ അഞ്ചാം പ്രതിയും സ്ഥാപന ഉടമയുടെ മകളുമായ റിയാ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി നിലമ്പൂരിലെ ഭര്‍തൃഗൃഹത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ പി. എസ്. രാജേഷിന്റെ നേതൃത്വത്തില്‍ വനിതാ പോലീസ് ഉള്‍പ്പെടെയുള്ള അന്വേഷണ സംഘമാണ് റിയയെ പിടികൂടി പത്തനംതിട്ടയില്‍ എത്തിച്ചത്.
രാത്രി ഹെല്പ് ലൈനില്‍ താമസിപ്പിച്ച ശേഷം പ്രതിയെ വെള്ളിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുക ആയിരുന്നെന്ന് ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. തുടര്‍ന്നു ജില്ലാപോലീസ് ആസ്ഥാനത്തെത്തിച്ച് ജില്ലാപോലീസ് മേധാവി നേരിട്ട് ചോദ്യം ചെയ്തു. സൈബര്‍ സെല്ലിലെ വിദഗ്ധരുടെ സഹായത്തോടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രതിയെ തെളവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കുമെന്നും, തുടര്‍ന്നു കസ്റ്റഡിയില്‍ വാങ്ങുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.