
കോന്നി വാർത്ത ഡോട്ട് കോം :പത്തനംതിട്ടയില്‍ നിന്നും വെട്ടൂര്‍, അട്ടച്ചാക്കല്‍, കോന്നി വഴിയും, കോന്നി ഡിപ്പോയില്‍ നിന്നും ആങ്ങമൂഴി, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, കോന്നി വഴിയും, അടൂര്‍ ഡിപ്പോയില്‍ നിന്നും പറക്കോട്, കൊടുമണ്‍ ചന്ദനപ്പള്ളി, വള്ളിക്കോട്, വി കോട്ടയം, കൊച്ചാലുംമൂട്, വകയാര്‍, കോന്നി, പുനലൂർ ഡിപ്പോയിൽ നിന്നും പത്തനാപുരം, കോന്നി, വഴിയുമാണ് മെഡിക്കല്‍ കോളജിലേക്കുള്ള സര്‍വീസ്. കൊട്ടാരക്കാര നിന്നും കെ എസ് ആര്‍ ടി സി ഉണ്ട് . പത്തനംതിട്ടയില്‍ നിന്നുള്ള സര്‍വീസ് വീണാ ജോര്‍ജ് എംഎല്‍എ രാവിലെ 7.45നും, ആങ്ങമൂഴിയില്‍ നിന്നുള്ള സര്‍വീസ് ജനീഷ് കുമാര്‍ എംഎല്‍എ 8.20 നും അടൂരില്‍ നിന്നുള്ള സര്‍വീസ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ 8.15 നും ഫ്‌ളാഗ് ഓഫ് ചെയ്തു