കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സി പി എം എം.എൽ എ രാഷ്ട്രീയം കളിച്ച് മെഡിക്കൽ കോളേജ് എന്ന ആശയം കൊണ്ടുവന്ന് സ്ഥലം കണ്ടെത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി 90 % പൂർത്തീകരിക്കുന്നതിന് കഠിനാദ്ധ്യാനം ചെയ്ത മെഡിക്കൽ കോളേജിന്റെ സൃഷ്ടാവ് കൂടിയായ മുൻ മന്ത്രിയും എം.എൽ.എ യുമായിരുന്ന അടൂർ പ്രകാശിനെ ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നത് രഷ്ട്രീയ പാപ്പരത്തമാണ്. കോന്നിയിലെ ജനങ്ങളെ ഇത്തരം മറിമായം കാട്ടി അഭ്യാസം കാണിക്കുന്ന എം.എൽ.എ ജനസമക്ഷം സമാധാനം പറയേണ്ടിവരും ഡി സി സി പ്രസിഡന്റ് ബാബു ജോർജ്ജ് കോന്നിയിൽ ജനകീയ കൂട്ടായ്മയിൽ നടത്തിയ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് മധുരം പങ്ക് വച്ച് പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കമ്മറ്റി നേതൃത്വം നൽകിയ ജനകീയ ആഘോഷത്തിന്റെ ഭാഗമായി കോന്നിയിലെ വ്യാപാര സ്ഥാപനങ്ങളിലും ടാക്‌സി തൊഴിലാളികൾക്കും യാത്രക്കാർക്കും മധുരം വിതരണം ചെയ്യുകയും ആഹ്ളാദ പ്രകടനം നടക്കുകയും ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ, മണ്ഡലം പ്രസിഡന്റ് റോജി ഏബ്രഹാം, ജി.ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, ശ്യാം എസ് കോന്നി, പ്രവീൺ പ്ലാവിളയിൽ, ദീനാമ്മ റോയി, ലീല രാജൻ, ജോയി തോമസ്, സുലേഖ വി.നായർ മോഹനൻകാലായിൽ,ജോയൽ മാത്യു, രാജീവ് മള്ളൂർ, ഷിനു അറപ്പുരയിൽ,റോബിൻ മോൻസി, ഫൈസൽ കോന്നി, ജയദേവ് വിക്രം,ജോൺ കിഴക്കേതിൽ, സൗദാ റഹിം, പ്രീയ എസ്. തമ്പി, അനിസാബു, ലിസി സാം, വിമൽ കുമാർ എന്നിവർ പ്രസംഗിച്ചു