Trending Now

കുറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ ഹെഡ് ഓഫീസ് സമുച്ചയം   നാടിന് സമര്‍പ്പിച്ചു

Spread the love

 

ആധുനിക സംവിധാനത്തോടു കൂടെയുള്ള കുറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് സമുച്ചയം സഹകരണ – ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണു മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
നാലുവര്‍ഷം കൊണ്ട് കേരളത്തിന്റെ സഹകരണ പ്രസ്ഥാനം അഭിമാനകരമായ ഉയരങ്ങളിലേക്ക് എത്തിചേര്‍ന്നു. 2018 ലെ മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 2500 പേര്‍ക്ക് സഹകരണ പ്രസ്ഥാനം വീട് നിര്‍മ്മിച്ച് നല്‍കി. ആധുനികവത്കരണത്തിന് നേതൃത്വം കൊടുക്കുന്ന ഒന്നാണ് കേരളത്തിന്റെ സ്വന്തം ബാങ്ക് ആയ കേരള ബാങ്ക്. ന്യൂജനറേഷന്‍ ബാങ്കുകള്‍ക്കൊപ്പം എത്താന്‍ കേരള ബാങ്കിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സഹകരണ പ്രസ്ഥാനം സമസ്ത മേഖലകളിലും ശ്ലാഘനീയമായ ഇടപെടലുകളാണ് നടത്തുന്നതെന്നും കുറ്റൂര്‍ സഹകരണ ബാങ്കിന്റെ നിര്‍മ്മാണം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഭരണ സമിതിക്ക് സാധിച്ചെന്നും കുറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ മെയില്‍ ബ്രാഞ്ച് ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചുകൊണ്ട് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു.
കമ്പ്യൂട്ടറൈസേഷന്‍ ഉദ്ഘാടനം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ അഡ്വ.ആര്‍.സനല്‍കുമാര്‍ നിര്‍വഹിച്ചു. ക്യാഷ് കൗണ്ടറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എസ്.വി സുബിനും സെയ്ഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം പ്രതാപചന്ദ്രവര്‍മ്മയും സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിന്റെ ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയനും നിര്‍വഹിച്ചു. ഒരു കോടി എണ്‍പത്തിയാറ് ലക്ഷം രൂപ മുതല്‍ മുടക്കി മൂന്ന് നിലയോടുകൂടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ ബാങ്ക് ഹെഡ് ഓഫീസ്, മെയിന്‍ ബ്രാഞ്ച്, നീതി സൂപ്പര്‍ മാര്‍ക്കറ്റ്, നീതി മെഡിക്കല്‍ സ്റ്റോര്‍, എടിഎം കൗണ്ടര്‍, വളം ഡിപ്പോ, കാര്‍ഷിക സേവന കേന്ദ്രം, എയര്‍ കണ്ടീഷന്‍ ഓഡിറ്റോറിയം തുടങ്ങിയ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.എസ് രാജലക്ഷ്മി, കെ.എസ്.സി.ഇ.ഡബ്ല്യൂ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.അനന്തഗോപന്‍, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണന്‍, സെക്രട്ടറി വി ശ്രീജിത്ത്, അഡ്വ.ഫ്രാന്‍സിസ് വി.ആന്റണി, അഡ്വ.കെ.പ്രകാശ് ബാബു, അഡ്വ.സുധീഷ് വെണ്‍പാല, പത്തനംതിട്ട ജോയിന്റ് രജിസ്ട്രാര്‍ എം.ജി പ്രമീള, തിരുവല്ല അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.പി സുജാത, തിരുവല്ല അസിസ്റ്റന്റ് ഡയറക്ടര്‍ ഗീതാ സുരേഷ്, അഡ്വ.രതീഷ് കുമാര്‍, ജോ ഇലഞ്ഞിമൂട്ടില്‍, ജോണ്‍ പി ജോണ്‍, അനൂപ് ഏബ്രഹാം, ഭരണ സമിതി അംഗങ്ങളായ പി.ആര്‍ മിഥുന്‍രാജ്, കെ.വി അജികുമാര്‍, അഡ്വ.വി.എസ് അനീഷ്, വി.യു ഏബ്രഹാം, ആര്‍. മനോജ് ഗോപാല്‍, എ.എസ് രാജന്‍പിള്ള, അഡ്വ.വി.കെ സുനില്‍, കെ.ഒ സാബു, ദിലീപ് വഞ്ചിമല, അമ്പിളി മോഹന്‍, പ്രസന്നകുമാരി, മോളിക്കുട്ടി രാജു, സഹകരണ ബാങ്ക് സ്റ്റാഫ് അംഗം വി.വി വിശാഖ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!