റാന്നി ഗ്രാമപഞ്ചായത്തിലെ തെക്കേപ്പുറം 18-ാം നമ്പര്‍ അങ്കണവാടിക്ക് സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. നേരത്തെ അംഗന്‍വാടി കെട്ടിടം വാടകയ്ക്ക് പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ നാലു സെന്റ് സ്ഥലത്താണ് റാന്നി ഗ്രാമപഞ്ചായത്തിന്റെ 2019-2020 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22,02,000 രൂപ വിനിയോഗിച്ച് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഉയര്‍ന്ന സ്ഥലമായതിനാല്‍ കെട്ടിടം പണിക്ക് സ്ഥലം ഒരുക്കേണ്ടിയിരുന്നതാല്‍ നിര്‍മ്മാണത്തിന് കൂടുതല്‍ തുക വകയിരുത്തേണ്ടിവന്നു. 752 ചതുരശ്ര അടി ചുറ്റളവില്‍ ഓഫീസ്, ഹാള്‍, അടുക്കള, ബാത്ത് റൂം, സിറ്റ്ഔട്ട് എന്നി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍ അധ്യക്ഷതവഹിച്ചു. റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി അജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുമ വിജയകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സബിത ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.എന്‍ സോമന്‍, രഞ്ജിത്ത്, സിന്തു സഞ്ജയന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.ആര്‍ പ്രസാദ്, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം എ.ബി ജോണ്‍, കെ.ആര്‍ പ്രകാശ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.