Trending Now

ചെത്ത്-വില്‍പന തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം കിട്ടും

 

പത്തനംതിട്ട ജില്ലയിലെ വില്‍പനയില്‍ പോകാത്തതും അടഞ്ഞു കിടക്കുന്നതുമായ അടൂര്‍ റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, മൂന്ന്, നാല്, അഞ്ച് പത്തനംതിട്ട റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, രണ്ട്, മൂന്ന്, കോന്നി റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, തിരുവല്ല റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, മൂന്ന്, എന്നീ ഷോപ്പുകളിലെ ചെത്ത്-വില്‍പന തൊഴിലാളികള്‍ക്ക് യഥാക്രമം 2500 ഉം, 2000 ഉം രൂപ വീതം ഓണക്കാലത്ത് സാമ്പത്തിക സഹായം അനുവദിച്ചു. അര്‍ഹതപ്പെട്ട തൊഴിലാളികള്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ബന്ധപ്പെട്ട എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നേരിട്ടു ഹാജരായി തുക കൈപ്പറ്റണമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ബി. വേണുഗോപാലക്കുറുപ്പ് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!