പോപ്പുലർ ഫിനാൻസ് നിക്ഷേപക തട്ടിപ്പ് കേസിൽ കോന്നി പോലിസ് മാത്രം കേസ് രജിസ്റ്റർ ചെയ്താൽ മതിയെന്ന ഡി.ജി.പി സർക്കുലർ പ്രതികളെ വിചാരണയിൽ രക്ഷപെടുത്തുക എന്ന ഉദേശത്തോടെ മനപൂർവ്വം ഇറക്കിയതാണന്ന് പത്തനംതിട്ട ഡി.സി.സി സെകട്ടറി അഡ്വ വി.ആർ സോജി ആരോപിച്ചു.
നിക്ഷേപകർ പണം നിക്ഷേപിച്ച ബ്രാഞ്ച് പരിധിയിലെ പോലിസാണ് കേസ് എടുക്കേണ്ടത്. കോന്നി പോലിസിനു മറ്റ് സ്ഥലങ്ങളിലെ തട്ടിപ്പ് അന്വേഷിക്കാൻ നിയമം അനുവദിക്കുന്നില്ല.. ഇങ്ങനെ എടുക്കുന്ന നിരവധി കേസുകളിൽ നിന്നും പ്രതികൾക്ക് രക്ഷ പെടാനുംവേഗം ജാമ്യം ലഭിക്കാനും ഇടയാകും, ഇത് ഗൂഢാലോചനയാണ്.
സോളാർ കേസ് രജിസ്റ്റർ ചെയ്തത് വിവിധ പോലിസ് സ്റ്റേഷനുകളിലായിരുന്നു.. ഉടമകളുടെ അറസ്റ്റ് തന്നെ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്.വിവാദ സർക്കുലർ പിൻവലിച്ച് വ്യവഹാര കാരണം ഉള്ള എല്ലാ സ്ഥലങ്ങളിലും കേസ് രജിസ്റ്റർ ചെയ്യാൻ പോലിസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.