Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (ആലവട്ടക്കുറ്റി കോളനി മുഴുവനായും, തോപ്പില്‍ ഭാഗം, കുരിശിന്‍മൂട് മുതല്‍ മാന്തളിര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വരെയുള്ള ഭാഗം), തിരുവല്ല നഗരസഭയിലെ വാര്‍ഡ് 21 എന്നീ സ്ഥലങ്ങളില്‍ ഓഗസ്റ്റ് 30 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, 12, വാര്‍ഡ് 13ല്‍ ഉള്‍പ്പെട്ട ചാലാപ്പള്ളി, താളിയാനിച്ചല്‍ ഭാഗം, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 38 ല്‍ ഉള്‍പ്പെട്ട മുത്തൂര്‍-ചുമത്ര റോഡില്‍ തൃക്കണ്ണാപുരം ക്ഷേത്രം മുതല്‍ എന്‍എസ്എസ് സ്‌കൂളിന്റെ പിന്‍വശം ഭാഗം വരെ, നാങ്കരമല ഭാഗം, തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, എട്ട് എന്നീ സ്ഥലങ്ങള്‍ ഓഗസ്റ്റ് 31 മുതലും, തിരുവല്ല നഗരസഭയിലെ വാര്‍ഡ് മൂന്നില്‍ ഉള്‍പ്പെട്ട തോപ്പില്‍മല ഭാഗം, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച്, 12, 14, 16, 17എന്നീ സ്ഥലങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!